" ജെൻ്റിൽമാൻ 2 " ൽ അൻപതിൽപരം താരപ്പട . ആദ്യ ഷെഡ്യൂൾ പൂർത്തിയായി.




" ജെൻ്റിൽമാൻ 2 " ൽ അൻപതിൽപരം താരപ്പട . ആദ്യ ഷെഡ്യൂൾ പൂർത്തിയായി.  


മെഗാപ്രൊഡ്യൂസർകെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ' ജെൻ്റിൽമാൻ 2 ' വിൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി




എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ  സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ - കോതണ്ഡം, ' ലൊല്ലു സഭാ ' സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ  ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്. 



നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്.കെ.ജയൻ, പ്രാച്ചികാ(മാമാങ്കം), രാധാ രവി, ' കാന്താര ' വില്ലൻ അച്യുത് കുമാർ,  വിജയ് ടി വി ' പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി , ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ,' കല്ലൂരി ' വിമൽ, ' ജിഗർതാണ്ടാ ' രമേഷ്,  മുല്ലൈ - കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീ റാം, ജോൺ റോഷൻ, ' ലൊല്ലു സഭാ ' സാമിനാഥൻ, ജോർജ് വിജയ്, നെൽസൺ , സിത്താര,ശ്രീ രഞ്ജിനി, ശ്രീലത, കൺമണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അൻപതിൽ പരം അഭിനേതാക്കളുടെ താരപട തന്നെ ' ജെൻ്റിൽമാൻ 2 ' വിലുണ്ട്. ഇനിയും ഈ പട്ടിക നീണ്ടേക്കുമത്രെ.




സമ്പന്നമായ അഭിനേതാക്കളുടെ നിരക്കൊപ്പം അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭർ തന്നെ. അജയൻ വിൻസെൻ്റാണ് സിനിമാട്ടോഗ്രാഫർ. സതീഷ് സൂര്യ എഡിറ്റിംഗ് നിർവഹിക്കുന്നു. ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എം.എം.കീരവാണിയുംവൈരമുത്തുവുമാണ് ഗാനങ്ങളൊരുക്കുന്നത്. ആറു ഗാനങ്ങളുടെ റിക്കോർഡിങ് പൂർത്തിയായി. ബൃന്ദയാണ് നൃത്ത സംവിധാനം. ' പൊന്നിയിൻ സെൽവൻ' നു ശേഷം തോട്ടാധരണി കലാസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ' ജെൻ്റിൽമാൻ 2 '. കമനീയമായ പടുകൂറ്റൻ സെറ്റുകളാണത്രേ തോട്ടാധരണി ഒരുക്കുന്നത്. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ.  സതീഷ് സൂര്യ എഡിറ്റിങ് നിർവഹിക്കുന്നു. തപസ്സ്  നായക്കാണ് സൗണ്ട് എൻജിനീയർ.നാലു ഷെഡ്യൂളുകളിലായി  പൂർത്തിയാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ നവംബർ മൂന്നാം വാരം ചെന്നൈ പോണ്ടിച്ചേരി ഭാഗങ്ങളിൽ ആരംഭിക്കും. ഹൈദരാബാദ്, ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ജെൻ്റിൽമാൻഫിലിംഇൻ്റർനാഷണലിൻ്റെ ബാനറിൽ നിർമ്മക്കുന്ന ജെൻ്റിൽമാൻ 2 ' വിൻെറ മറ്റു  ലൊക്കേഷനുകൾ. സി.കെ. അജയ് കുമാറാണ് പ്രോജക്ട് ഡിസൈനറും മാർക്കറ്റിംഗ് എക്സിക്യൂട്ടീവും .


More than 50 eminent actors are a part of Gentleman-2


First Schedule of Gentleman-2 is wrapped up.


Mega Producer K.T.Kunjumon's Gentleman Film International is producing  "Gentleman-2" in grandeur. 


The film is directed by A.Gokul Krishna, with Chetan playing the lead character. Nayanthara Chakravarthy and Priya Lal are playing the female lead characters. The film's first leg of shooting shot in and around Chennai has been wrapped up now in 15 days.


This schedule had the complete participation of Chetan, Nayanthara Chakravarthy, Priya Lal, Badava Gopi, Sudha Rani, Sithaara, Sri Latha, Kanmani, Lollu Sabha Swaminathan, Baby Padma Raga, and Mullai-Kothandam, Besides, a breathtaking action sequence choreographed by stunt master Dinesh Kasi was filmed in this schedule as well. 


The next schedule that encapsulates grandness in every aspect will be commencing by third week of November, which will be filmed in Chennai, Hyderabad, and Pondicherry. The other schedules will be shot in Malaysia, Dubai, and Srilanka. 


The film features Chetan, Nayanthara Chakravarthy, Priya Lal, Suman, Manoj K Jayan, Prasikka, Kantara Villain Achyut Kumar, Badava Gopi, Munish Raja, R.V.Udhayakumar, Sendrayan, Mime Gopi, Ravi Prakash, Shishir Sharma, Vela Ramamoorthy, John Mahendran, Kalloori Vimal, Jigarthanda Rams,  Prem Kumar, Imman Annachi, Mullai, Kothandam, Sri Ram, John Roshan, Lollu Sabha Swaminathan, George Vijay, Nelson, Sithara, Sudha Rani, Sri Ranjani, Sathya Priya, Kanmani, Myna Nandini, Sri Latha, Karunya, Babu Padma Raga, Baby, Anisha and nearly 50 famous actors and actresses are a part of this star cast..


Oscar Winner M.M.Keeravani is composing music for this film, which has seven songs featuring  lyrics written by Vairamuthu. Ajayan Vincent is handling cinematography. Thotta Tharani is overseeing art works.Sathish Surya is taking care of editing. Tapas Nayak as sound engineer.

Brinda is choreographing dance and Poornima Ramasamy is designing costumes with Zerina as the stylist. 


G. Muruga Boopathy and Saravana Kumar are the production controllers. C.K. Ajay Kumar is the project designer & marketing executive. 


Thanks and regards 


C.K.Ajay kumar. 

PRO.

Mob: 98431 10338

No comments:

Powered by Blogger.