ഉർവ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം; നിർമ്മാണം 23 ഡ്രീംസ് .




ഉർവ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം; നിർമ്മാണം 23 ഡ്രീംസ് .


ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച് നടന്നു. 23 ഡ്രീംസിൻ്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഇന്ദ്രജിത്ത് രമേശാണ്. ലക്ഷ്മി പ്രകാശ് സഹനിർമ്മതാവാണ്. അർജുൻ കൊളങ്ങാത്ത്, പോൾ വർഗീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി എൻ്റർടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

 



മണിയൻപിള്ള രാജു, അൽത്താഫ് സലിം, നന്ദു, അഭിറാം രാധാകൃഷ്ണൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. ലിജോ പോൾ എഡിറ്റിങ്ങും ഇഫ്തി സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - സജീഷ് താമരശ്ശേരി, മേക്കപ്പ് - സജി കൊരട്ടി, ലൈൻ പ്രൊഡ്യൂസർ - മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ - വിഷ്ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ - പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - എസ്സ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - അഖിൽ വർഗീസ്, അരുൺ വർഗീസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഓ - പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.

No comments:

Powered by Blogger.