വിജയ് ആന്റണിയുടെ " രക്തം " ഒക്ടോബർ 13ന് റിലീസ് ചെയ്യും .



വിജയ് ആന്റണിയെ നായകനാക്കി സി. എസ് അമുദൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ക്രൈം ത്രില്ലർ " രക്തം " ഒക്ടോബർ 13ന് തിയേറ്ററുകളിൽ എത്തും. 


മഹിമ നമ്പ്യാർ , നന്ദിത ശ്വേത , രമ്യ നമ്പീശൻ , നിഴലുകൾ രവി , ഉദയ് മഹേഷ് , ജഗൻ കൃഷ്ണൻ , മിഷ ഘോഷാൽ ,ജോൺ മഹേന്ദ്രൻ , മിമ്മോ, കലൈറാണി ,ഒഎകെ സുന്ദർ , അരവിന്ദ് സുന്ദർ , ബോയ്സ് രാജൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഗോപി അമർനാഥ് ഛായാഗ്രഹണവും, റ്റി.എസ് സുരേഷ് എഡിറ്റിംഗും , കണ്ണൻ നാരായണൻ സംഗീതവും, യുഗഭാരതി അറിവ് എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. വിജയ് ആന്റണി വിജയ് പ്രകാശ് , അറിവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


144 മിനിറ്റാണ് സിനിമയുടെ സമയ ദൈർഘ്യമുള്ള ഈചിത്രം ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്സിന്റെ ബാനറിൽ കമാൽ ബോറ , ജി. ധനഞ്ജയൻ , പ്രദീപ് ബി , പങ്കജ് ബോറ എന്നിവർ നിർമ്മാണവും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ



No comments:

Powered by Blogger.