" വെളുത്ത മധുരം " ഒക്ടോബർ 13ന് തീയേറ്ററിലേക്ക് .
" വെളുത്ത മധുരം " ഒക്ടോബർ 13ന് തീയേറ്ററിലേക്ക്
സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖരി ക്രിയേഷൻസിനു വേണ്ടി ശിശിര കാരായി നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജിജു ഒറപ്പടി സംവിധാനം ചെയ്യുന്നു. ഒക്ടോബർ 13-ന് ,ബി എം എൻ്റെർടെയ്ൻമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും.
ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രവുമായി ശ്വേതമേനോൻ അഭിനയിക്കുന്ന ചിത്രത്തിൽ, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
കുടുംബം പുലർത്താൻ രാപ്പകലില്ലാതെ ഗൾഫിൽ കഷ്ടപ്പെട്ട് പണിയെടുത്ത ഹരിദാസൻ ,ഭാര്യക്കും, മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതംനയിക്കാനായിനാട്ടിലെത്തുന്നു.ഉന്നത വിജയം നേടിയ മകൻ അഭിനവിനെ ഹയർ സെക്കണ്ടറി പഠനത്തിനായി നഗരത്തിലെ സ്കൂളിൽ ചേർക്കുന്നു. പിന്നീട് അഭിനവ് തികച്ചും പുതിയൊരാളായി മാറുന്നതോടെ ,ഹരിദാസന്റെയും കുടുംബത്തിന്റെയും ജീവിതഗതി മാറുന്നു.
കൗമാര ജീവിതങ്ങളെ ചതിയിൽ പെടുത്താൻ, വലവിരിച്ച് കെണിയൊരുക്കുന്ന മാഫിയകളുടെ ദുഷ്ട ചെയ്തികൾക്കെതിരെ ശബ്ദമുയർത്തുന്ന വെളുത്ത മധുരം നല്ലൊരു സന്ദേശം നൽകുന്നതോടൊപ്പം, മികച്ച എൻ്റർടൈനറുമാണ്.
വൈഖരിക്രീയേഷൻസിനു വേണ്ടി ശിശിര കാരായി നിർമ്മിക്കുന്ന വെളുത്ത മധുരം, ജിജു ഒറപ്പടി സംവിധാനം ചെയ്യുന്നു. കഥ -ദേവിക എസ്.ദേവ് ,തിരക്കഥ -ജി.എസ്.അനിൽ ,ക്യാമറ -ശ്രീക്കുട്ടൻ, എഡിറ്റിംഗ് -എ ആർജിബീഷ്.ഗാനരചന - ഇ വി വത്സൻ, വൈശാഖ് സുഗുണൻ, ജിതിൻ ദേവസ്യ.സംഗീത സംവിധാനം -ഷൈജു പള്ളിക്കുന്ന്,ആലാപനം -വിനീത് ശ്രീനിവാസൻ, വേലു ഹരിദാസ്, പശ്ചാത്തല സംഗീത സംവിധാനം - ഡൊമനിക്ക് മാർട്ടിൻ,ആർട്ട് -സന്തോഷ് കരിപ്പൂൽ,മേക്കപ്പ് - രാജേഷ് ജയൻ,കോസ്റ്റ്യൂംബിജുമങ്ങാട്ടുകോണം,സ്റ്റിൽസ്ശ്രീനേഷ്കരിങ്കൽകുഴി,ഡിസൈൻ -അരുൺ ഏഴോം, കളറിംങ് രാഘവേന്ദ്രവർമ്മ, സ്റ്റുഡിയോ ചലചിത്രം എറണാകുളം,പ്രൊഡക്ഷൻ മാനേജർവിനോദ്കണ്ടക്കൈ,പ്രൊഡക്ഷൻ കൺട്രോളർ- വിനോദ്, വിതരണം -ബി.എം.എൻ്റർടെയ്മെൻസ്.
സുധീർ കരമന, ശ്വേത മേനോൻ, സന്തോഷ് കീഴാറ്റൂർ, സൂര്യ കിരൺ, ദിനേശ് പണിക്കർ, അഫ്സാന ലക്ഷ്മി, നിഷാസാരംഗ്, നവനി കാർത്തി, ബിജു ഇരിണാവ്, ബാബു വള്ളിത്തോട്, തമ്പാൻ ബ്ലാത്തൂർ, പ്രജീഷ് ഏഴോം, മുരളീകൃഷ്ണൻ പള്ളിയത്ത്, കനകലത, രാധാകൃഷ്ണൻ മാണിക്കോത്ത്, സദാനന്ദൻ ചേപ്പറമ്പ്, മുരളി വായാട്ട്, മുഹമ്മദ് പേരാമ്പ്ര, നാദം മുരളി, കരിംദാസ്, ദേവിക എസ് ദേവ്, അനയ് സത്യ, നന്ദു ഒറപ്പടി, റംഷി പട്ടുവം, വിവേക് വിശ്വം, സബിത രമിത്ത് തുടങ്ങിയവർ അഭിനയിക്കുന്നു.
അയ്മനം സാജൻ .
പി.ആർ.ഓ
No comments: