'' ടൂ മെൻ ആർമി " U / A സർട്ടിഫിക്കറ്റ് .



 '' ടൂ മെൻ ആർമി " U / A സർട്ടിഫിക്കറ്റ് .


സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ  നിസ്സാർ സംവിധാനം ചെയ്യുന്ന  ഇരുപത്തിയേഴാമത്തെ സിനിമയായ " ടൂമെൻആർമി"പ്രദർശനത്തിനൊരുങ്ങുന്നു.


എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന " ടൂ മെൻ ആർമി " എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ്ഭാസ്കരൻഎഴുതുന്നു.ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ ...ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് "ടൂ മെൻ ആർമി"യിൽ നിസാർ ദൃശ്യവൽക്കരിക്കുന്നത്.


ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്,സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമലരാമചന്ദ്രൻ,അജു.വി.എസ്,സുജൻ കുമാർ,ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേൽ,അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു.


ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ, എഡിറ്റിംഗ്ടിജോതങ്കച്ചൻ,കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം- സുകേഷ് താനൂർ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.