നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി .
നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി .
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ് തന്നെ പ്രി പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തന്നെ ആരംഭിക്കും.
ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. സായി പല്ലവി നായികയായി എത്തുന്നു. 'ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പുതിയ ചിത്രത്തിൽ ഇരുവരും മികച്ച ജോഡികളായി തന്നെ സ്‌ക്രീനിലെത്തും.
#NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രമാണ്. മികച്ച അണിയറപ്രവർത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രി പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. പി ആർ ഒ - ശബരി
No comments: