മികച്ച സിനിമാറ്റിക് അനുഭവമായി " KANNUR SQUAD " .


 


Director       :  Roby Varghese Raj.

Genre           :  Crime Drama.

Platform      :  Theatre.

Language    :   Malayalam 

Time             :   159 minutes. 


Rating          :  4 / 5 .      


Saleem P.Chacko.

cpK desK .




നവാഗതനായ റോബി വർഗ്ഗീസ് രാജ്  മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത " KANNUR SQUAD  Into a Mission " തിയേറ്ററുകളിൽ എത്തി. 


എ.എസ്.ഐ ജോർജ്ജ് മാർട്ടിനായി മമ്മൂട്ടിയും, ജയകുമാർ പി. വാസു ആയി ഡോ. റോണിഡേവിഡ് രാജും, മുഹമ്മദ് ഷാഫി റ്റി.എ.യായി ശബരീഷ് വർമ്മയും , ജോസ് സ്കറിയായായി അസീസ് നെടുമങ്ങാടും , എസ്.പി മനു നീതി ചോളനായി കിഷോറും, എസ്.പി കൃഷ്ണലാൽ ടി.കെ ആയി വിജയരാഘവനും, റംസനായി ഷെബിൻ ബെൻസണും , വിനോദ് കൊല്ലാട്ടായി ശരത് സഭയും ,രഘു ആയി സണ്ണി വെയ്നും , സുഭാഷ് ആയി ഷൈൻ ടോം ചാക്കോയും , റിയാസായി ദീപക് പറംബോളും , വഹാബായി മനോജ് കെ.യുവും , ഷിജു ഭായി ആയി ശ്രീകുമാറും വേഷമിടുന്നു.സജിൻ ചെറുകയിൽ,  ജിബിൻ ഗോപിനാഥ് , എൻ.പി നിസ , ബെൻസി മാത്യൂസ് , നലീഷ് നീൽ , അങ്കിത്ത് മാധവ് , ധ്രുവൻ , മനോഹർ പാഡൈ എന്നിവരും  ഈ ചിതത്തിൽ അഭിനയിക്കുന്നു.


നിയമ വ്യവസ്ഥയെ കബളിപ്പിച്ച് രക്ഷപെടുന്ന ക്രിമിനലുകളെ അന്യസംസ്ഥാനത്തേക്ക് വരെ പോയി കണ്ടെത്താൻ, പോലീസ് ഉണ്ടാക്കുന്ന സമർത്ഥരായ ഉദ്യോഗസ്ഥരുടെ ഒരു ടീമാണ് ഇത്തരം പല പേരുകളിലുള്ള സ്ക്വാഡുകളായി അറിയപ്പെടുന്നത്. അങ്ങനെ ചില പ്രധാന കേസുകളിൽ കേരളത്തിൽ രൂപപെട്ടിട്ടുള്ള സ്ക്വാഡുകളുടെ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജോർജ് മാർട്ടിൻ നേതൃത്വം നൽകുന്ന ഒരു പോലീസ് സ്‌ക്വാഡ് ആണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.


2015ൽ രാഷ്ട്രീയ നേതാവുകൂടിയ വഹാബ് കൊല്ലപ്പെടുന്നു. ഈ കേസ് കണ്ണൂർ സ്ക്വാഡ് ടീം അന്വേഷിക്കുന്നു. അന്തർ സംസ്ഥാന പോലീസ് അന്വേഷണത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും അവർ എടുക്കുന്ന ശ്രമങ്ങളുടെ വ്യാപ്തിയും അതുപോലെ അവരുടെബുദ്ധികൂർമ്മതയുമെല്ലാം വളരെആവേശകരമായിഅവതരിപ്പിക്കാനുള്ള ശ്രമമാണ് കണ്ണൂർ സ്‌ക്വാഡിൽ പറയുന്നത്. 


മുഹമ്മദ് ഷാഫി , ഡോ. റോണി ഡേവിഡ് രാജ്  എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.  റാഹിൽ ഛായാഗ്രഹണവും, പ്രവീൺ പ്രഭാകർ എഡിറ്റിംഗും, സുഷൻ ശ്യാം സംഗീതവും, എസ്.  ജോർജ്ജ് എക്സിക്യൂട്ടിവ് പൊഡ്യൂസറുമാണ്. കനൽ കണ്ണൻ , ജോളി ബാസ്റ്റിൻ , പി സി സ്റ്റണ്ട്സ്, രാജശേഖർ , റൺ രവി , സുപ്രീം സുന്ദർ എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫിഒരുക്കിയിരിക്കുന്നത്. പ്രതീഷ് ശേഖറാണ് പി.ആർ.ഓ.


വേഫെയറർ ഫിലിംസ് ( ഇന്ത്യ ) , ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ( യു.എ. ഇ ) ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ണൂർ , കാസർഗോഡ് , വയനാട് , എറണാകുളം , തിരുവനന്തപുരം , പാലാ , പൂനെ , മുംബൈ , ഉത്തർ പ്രദേശ് , ബെൽഗാം, മംഗലാപുരം , കോയമ്പത്തൂർ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്." നൻപകൽ നേരത്ത് മയക്കം " എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് " കണ്ണൂർ സ്ക്വാഡ് " .മമ്മൂട്ടിയുടെ 421 - മത്തെ ചിത്രമാണിത് .


കുറ്റകൃത്യത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങളും സത്യസന്ധ്യമായ ചീത്രികരണവും ഈ സിനിമയെ വേറിട്ട ലെവലിൽ എത്തിക്കുന്നു. മികച്ച കാഴ്ചാനുഭവം നൽകുന്ന ഈ സിനിമ കേരള പോലീസിന്ആദരവുകൂടിയാണ്  നൽകുന്നത്. സംവിധായകൻ തന്റെ ആദ്യ ചിത്രം മികവുറ്റരീതിയിൽ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് മികച്ച മറ്റൊരു കഥാപാത്രം കൂടി ലഭിച്ചു. മികച്ച സിനിമാറ്റിക് അനുഭവം ഈ സിനിമ നൽകുന്നു.


സാങ്കേതികപരമായും കഥാപരമായും വളരെ മികച്ച രീതിയിൽ ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കണ്ണൂർ സ്‌ക്വാഡിനെ മനോഹരമാക്കുന്നത്.




No comments:

Powered by Blogger.