എസ്.ജെ സൂര്യയുടെ അതി ഗംഭീരമായ അഭിനയ മികവിൽ " മാർക് ആന്റണി " . വിശാലിന് മറ്റൊരു ഹിറ്റ് ചിത്രം കൂടി.
Director : Adhik Ravichandran.
Genre : Time Travel Film .
Platform : Theatre.
Language : Tamil .
Time : 150 minutes 40 sec
Rating : 3.75 / 5 .
Saleem P.Chacko.
cpK desK .
വിശാൽ നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ് "മാർക് ആന്റണി " . ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ടൈം ട്രാവൽ അടിസ്ഥാനമാക്കിയുളളതാണ്.
എസ്. ജെ സൂര്യ , റിതു വർമ്മ , സുനിൽ വർമ്മ ,എം.ജി .അഭിനയ ആനന്ദ്, റെഡിൻ കിംഗ്സ് ലി, വൈ.ജി മഹേന്ദ്രൻ , നിഴലുകൾ രവി , കെ. സെൽവ രാഘവൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഒരു മെക്കാനിക്കായ മാർക് തന്റെ പരേതനായപിതാവ്ആന്റണിയെക്കുറിച്ച് അറിയാൻ ടൈം ട്രാവൽ മെഷീൻ ഉപയോഗിക്കുന്നു. ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ഫോൺ ശാസ്ത്രഞ്ജനായ ചിരംഞ്ജീവി (സെൽവരാഘവൻ ) കണ്ടുപിടിക്കുന്നു. ഈ ഫോണിൽ നിന്ന് മുൻകാലങ്ങളിൽ നിന്നുള്ള ആളുകളെ വിളിക്കാനും ആശയ വിനിമയം നടത്താനും കഴിയും.
20 വർഷം മുൻപ് അന്തരിച്ച ഗുണ്ട ആന്റണി ( വിശാൽ ) യുടെ മകൻ മാർകും ( വിശാൽ ) തന്റെ ഉറ്റ സുഹൃത്തായ ആന്റണിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്ന ക്രൂരനായ ഗുണ്ട ജാക്കി ( എസ്. ജെ. സുര്യ ) എന്നിവരെ നമുക്ക് കാണാൻ കഴിയും. അമ്മയുടെ മരണത്തിന്പിന്നിൽആന്റണിയാണെന്ന് മാർക് വിശ്വസിക്കുന്നു .
ഭൂതകാലത്തിലെ ചില സംഭവങ്ങളെ മാറ്റിമറിക്കാനുംഎല്ലാപ്രതിബന്ധങ്ങൾക്കുമെതിരെ പിതാവിനെ ജീവനോടെ തിരികെ കൊണ്ടുവരാൻ മാർകിന് കഴിയുമോ ? ഇതാണ് സിനിമയുടെ പ്രമേയം.
അഭിനന്ദൻരാമാനുജംഛായാഗ്രഹണവും , വിജയ് വേലുക്കുട്ടി എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ പശ്ചാത്തല സംഗീതവും , മധുര കവി , അസൽ കോളോർ , അദിക് രവിചന്ദ്രൻ എന്നിവർ ഗാനരചനയും , ദിലീപ് സുബ്ബരായൻ , കനൽ കണ്ണൻ , പീറ്റർ ഹെയ്ൻ എന്നിവർ ആക്ഷൻ കോറോഗ്രാഫിയും, ബാബ ഭാസ്കർ , അസർ ദിനേശ് എന്നിവർ ഡാൻസ് കൊറിയോഗ്രാഫിയും , ആർ.കെ വിജയ മുരുകൻ കലാസംവിധനവും നിർവഹിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്കുമാർ നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
എസ്. ജെ സൂര്യയുടെ അതിഗംഭീരമായ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. വിശാലും മികച്ച അഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ഉപയോഗിച്ച് ഈ വിചിത്രമായ സയൻസ് ഫിക്ഷൻ ചിത്രത്തിന് മികച്ച മൂഡ് ഒരുക്കിയിരിക്കുന്നു. അന്തരിച്ച നടി സിൽക്ക് സ്മിതയെ നിർണ്ണായകമായ ഒരു രംഗത്തിൽ തിരിച്ചു കൊണ്ടുവന്ന ആശയം തികച്ചും അഭിനന്ദനം അർഹിക്കുന്നു. ഒരു പക്ക എന്റെർടെയ്നറാണ് " മാർക് ആന്റണി " .
No comments: