സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന് നൽകി
സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന് നൽകി.
പത്തനംതിട്ട : നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിൻ്റെ അഞ്ചാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. ഓമല്ലൂർ - പുത്തൻപീടികനോർത്ത്സെൻ്റ്മേരീസ്ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ രാവിലെ പത്തിന് പുഷ്പാർച്ചന നടത്തി. ഇടവക വികാരി
റവ. ഫാ. ഇടിക്കുള ഡാനിയേൽ ധൂപപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ട്രസ്റ്റി ജേക്കബ് വർഗ്ഗീസ് , സെക്രട്ടറി പോൾ സാമുവേൽ , സലിം പി. ചാക്കോ , പി. സക്കീർ ശാന്തി , ശ്രീജിത്ത് എസ്. നായർ ,ബിജു എം.കെ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം - പിറവത്ത് നടന്ന ചടങ്ങിൽ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാം പുരസ്കാരം നടൻ ലാലു അലക്സിന് ക്യാപ്റ്റൻ രാജു പുരസ്കാര സമതി സെക്രട്ടറി സലിം പി. ചാക്കോ നൽകി.
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി പ്രശസ്തിപത്രം കൈമാറി. ജില്ല വൈസ് ചെയർമാൻ ശ്രീജിത് എസ്. നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് കൺവീനർ ബിജു എം.കെ പ്രസംഗിച്ചു.
മുൻ വർഷങ്ങളിൽ ജനാർദ്ദനൻ,ബാലചന്ദ്രമേനോൻ , ജോണി ആന്റണി എന്നിവർക്കാണ് ക്യാപ്റ്റൻ രാജു പുരസ്ക്കാരം നൽകിയത്.
No comments: