"ഒറ്റയാൻ" വീഡിയോ ഗാനം പുറത്തിറങ്ങി.


 

"ഒറ്റയാൻ" വീഡിയോ ഗാനം പുറത്തിറങ്ങി. 


നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന " കെ എൽ-58 S-4330 ഒറ്റയാൻ" എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി.അനീഷ് ലാൽ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് ഇഷാൻ ദേവ് ആലപിച്ച" അരികിലൊരാൾ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


https://youtu.be/Wf00uL4d7M0?feature=shared


രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത്  കുമാർ സി.നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി,തൽഹത് ബാബ്സ്,അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,ഗീതിക ഗിരീഷ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്,സരയൂ ,നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.കനക രാജ് ഛായാഗ്രാഹണംനിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക്  അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.എഡിറ്റിംഗ്-പി സി മോഹനൻ.പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്,കല-വിനീഷ് കൂത്തുപറമ്പ്,മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി, വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി,സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര  ശർമ്മ, അസോസിയേറ്റ് ഡയറക്ടർ-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിൻ മുകുന്ദൻ, കൊറിയോഗ്രാഫർ-അർച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം.


ഒക്ടോബർ പതിമൂന്നിന് " കെ എൽ-58 S4330 ഒറ്റയാൻപ്രദർശനത്തിനെത്തുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.