വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു
വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു
സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനപരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം ഒരു കരിയര്‍ ഓറിയന്‍േറഷന്‍ ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീവ്ര പ്രായോഗികപരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറു മാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയില്‍നിന്ന് സ്‌റ്റൈപ്പന്റ് അനുവദിക്കും.
ഈ പദ്ധതി വനിതകള്‍ക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. യോഗ്യത: പ്‌ളസ് ടു, ഏതെങ്കിലും ഒരു രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം അഭികാമ്യം. പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഭാഗത്തിലെ തൊഴില്‍ പരിശീലനത്തിനായി ഫിനാന്‍സ്/ അക്കൗണ്ട്‌സ്/മാനേജ്‌മെന്റ്/കോ ഓര്‍ഡിനേഷന്‍/ട്രാന്‍സ്‌പോര്‍ട്ടേഷന്‍/ അഡ്മിനിസ്‌ട്രേഷന്‍ എന്നീ രംഗങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ലൈറ്റിംഗ്, ആര്‍ട്ട്, ഡിസൈന്‍, മേക്കപ്പ്, എഡിറ്റിംഗ്, സൗണ്ട്, ഡബ്ബിംഗ്, ഗ്രാഫിക്‌സ്, കണ്ടന്റ് മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, പബ്‌ളിക് റിലേഷന്‍സ് എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്കും ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട വിഭാഗങ്ങളിലെ തൊഴില്‍പരിശീലനത്തിനായി അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലിക്കും www.keralafilm.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റില്‍ നല്‍കിയ നിയമാവലി അനുസരിച്ചുള്ള സത്യവാങ്മൂലം സഹിതമാണ് അപേക്ഷിക്കേണ്ടത്. ചലച്ചിത്രരംഗം തൊഴില്‍മേഖലയായി തെരഞ്ഞെടുക്കുന്നതിനുള്ള കാരണം വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച് 9778948372 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയയ്‌ക്കേണ്ടതാണ്. സംശയനിവാരണത്തിനായും ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റിലുള്ള ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് തപാലിലും അയയ്ക്കാവുന്നതാണ്. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പോസ്റ്റ്, കഴക്കൂട്ടം, തിരുവനന്തപുരം 695 585. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ഒക്ടോബര്‍ 20.
No comments: