പ്രേക്ഷകർക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ " നദികളിൽ സുന്ദരി യമുന " .



Directors       :  Vijesh Panathur, 

                            Unni Vellora .

Genre           :  Comedy Drama

Platform      :  Theatre.

Language    :   Malayalam.  

Time             : 129 minutes 11sec  

Rating          :  3.5 / 5 .      


Saleem P.Chacko.

cpK desK .


ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന " നദികളിൽ സുന്ദരി യമുന " തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്   നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് .


കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.


ധ്യാൻ ശ്രീനിവാസൻ ( കണ്ണൻ ) , അജു വർഗ്ഗീസ് ( വിദ്യാധരൻ ) , പ്രഗ്യ നഗ്ര ( യമുന ) , കലാഭവൻ ഷാജോൺ ( ആർ. സി ) , സുധീഷ് ( കണ്ണന്റെ അമ്മാവൻ ഭാസ്കരൻ ) , സോഹൻ സീനു ലാൽ ( പ്രഭാകരൻ) , നിർമ്മൽ പാലാഴി ( പാർട്ടി ലോക്കൽ സെക്രട്ടറി സുധാകരൻ ) , അനീഷ് ഗോപാൽ ( ചന്ദ്രൻ ) , ഉണ്ണി രാജ ചെറുവത്തൂർ ( രവി  ) , ആമി ( ഹരിത ) , ഭാനുമതി പയ്യന്നൂർ ( കണ്ണന്റെ അമ്മ നാരായണി ) , ദേവരാജ് കോഴിക്കോട് ( ഗോപി ) , വിസ്മയ ( ഷേർളി ) , രാജേഷ് അഴിക്കോടൻ ( ബാലൻ ) , പർവണ ( ശിൽപ്പ ) , ഗോപാലൻ ചീമേനി ( ഗോപാലൻ ) , പ്രേമലത ( ശ്രീജ ) , ജീവിഷ് ( ജിന്റോ ) , പ്രജീഷ് ( സുധീഷ് ) , ജയ സുജിത് ( ഓമന ) , ബീന കൊടക്കാട് ( പ്രസന്ന ) , ശരത് ലാൽ ( ഡനേഷ് ) , കിരൺ രമേഷ് ( മഹേഷ് ) , ഗോപി ( അബു ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മനു മഞ്ജിത്ത് ,ഹരിനാരായണൻ എന്നിവർ ഗാന രചനയും , അരുണ്‍ മുരളീധരന്‍ സംഗീതവും ,ശങ്കര്‍ ശര്‍മ്മ പശ്ചാത്തല സംഗീതവും , ഫൈസൽ അലി ഛായാഗ്രഹണവും, രതിൻ രാധാകൃഷ്ണനും നിർവ്വഹിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.


കടബേരി എന്ന ഗ്രാമ പ്രദേശത്തിന്റെ  സൗന്ദര്യവും അവിടെ ഉണ്ടാകുന്ന ചില സംഭവങ്ങളും കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം കൊടുത്തുള്ള ചിത്രമാണിത്.മികച്ചപ്രേക്ഷകാഭിപ്രായം നേടി ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.


പ്രേക്ഷകർക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ ഉള്ള ചിത്രമാണ്  " നദികളിൽ സുന്ദരി യമുന " .




No comments:

Powered by Blogger.