ദളപതി വിജയ്‌യുടെ ലിയോയിലെ സെക്കന്റ് സിംഗിൾ ബാഡ് ആസിന്റെ ലിറിക്കൽ വീഡിയോ റിലീസായി .
ദളപതി വിജയ്‌യുടെ ലിയോയിലെ സെക്കന്റ് സിംഗിൾ ബാഡ് ആസിന്റെ ലിറിക്കൽ വീഡിയോ റിലീസായി .
https://youtu.be/IqwIOlhfCak
സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇന്ന് റിലീസായത്. ഒക്ടോബർ 19 നു ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്റെ ഗ്ലിമ്ബ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു.വിഷ്ണു ഇടവൻ രചിച്ച വരികൾക്ക് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
No comments: