" അക്കുവിൻ്റെ പടച്ചോൻ "ട്രെയിലർ പുറത്തിറങ്ങി.



 " അക്കുവിൻ്റെ പടച്ചോൻ "ട്രെയിലർ പുറത്തിറങ്ങി.


ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ 'അക്കുവിന്റെ പടച്ചോൻ "എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.


 https://www.youtube.com/watch?v=2Tuf0YNgylA


മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്.  മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു  എന്ന് ഓർമ്മപ്പെടുത്തുന്നതാണ്  ചിത്രത്തിന്റെ പ്രമേയം.


വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു.സംഗീതസംവിധായകൻഔസേപ്പച്ചനാണ്പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട്,അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക്  നടേഷ് ശങ്കർ,സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ-ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ,ആർട്ട്-ഗ്ലാറ്റൻ പീറ്റർ ,മേക്കപ്പ്-  എയർപോർട്ട് ബാബു,കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി,ഡിടിഎസ് മിക്സിംഗ്- ജിയോ പയസ്, ഷൈജു എം എം,സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം, ഡിസൈൻ-ആഷ്‌ലി ലിയോഫിൽ. "അക്കുവിൻ്റെ പടച്ചോൻ" ഉടൻ പ്രദർശനത്തിനെത്തുന്നു. 


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.