ഫാമിലി എന്റെർറ്റൈനെർ പ്രാവിന്റെ ട്രയ്ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു




https://youtu.be/Z52BUpGmT6U?si=l-lbEhuw8H2SHUSK


ഫാമിലി എന്റെർറ്റൈനെർ പ്രാവിന്റെ ട്രയ്ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു 


സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളിൽ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ട്രയ്ലർ റിലീസ് ചെയ്തത്. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും.  ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.


പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

No comments:

Powered by Blogger.