" ഹണ്ട് " ട്രെയിലർ പുറത്തിറങ്ങി.
ഹണ്ട് ട്രയിലർ
മഞ്ജു വാര്യർ പ്രകാശനം ചെയ്തു.
https://youtu.be/py8euz5JCwo
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ .ആയാൽ പേടിയാ''
അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?
ഒരു കുഞ്ഞിൻ്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആനിമിഷംതീരുമാനിക്കപ്പെടുമെന്നാണു പറയുക.
ബോഡിക്ക് രണ്ടു മാസത്തിൽക്കൂടുതൽ പഴക്കമുണ്ട് സാർ...
തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്....
ഓൾഡ് മോർച്ചറി... പണ്ട്ഈ ആർക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ ''verydangerous place.....
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന *ഹണ്ട്* എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ ചില സംഭാഷണങ്ങളാണിത്.
ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട്.ഒരുപാടു ദുരൂഹതകൾ ഈ ചിത്രത്തിലുണ്ടന്നത്.
ഹൊററും, കൊലപാതകവും' ഇൻവസ്റ്റിനേഷനുമൊക്കെയായി ഒരു സസ്പെൻസ്ത്രില്ലർ സിനിമയാണിതെന്ന് മനസ്സിലാക്കാം.
ഭാവന നിറഞ്ഞു നിൽക്കുന്നതാണ് ഈ ചിത്രമെന്ന് ട്രയിലർ കാട്ടിത്തരുന്നു. ഒരു സസ്പെൻസ് ത്രില്ലർ സിനിമക്കു വേണ്ടുന്ന എല്ലാ ആകർഷക ഘടകങ്ങളേയും കൂട്ടിയിണക്കിയാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
മെഡിക്കൽ കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഹൊറർ, ക്രൈം ത്രില്ലർ സിനിമയാണിത്.പി.ജി.റസിഡൻ്റ് ഡോ.കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.ഈ മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്നതിലൂടെ തെളിയുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്.
അതിഥി രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജ്മൽ അമീർ ,രാഹുൽ മാധവ്, അന്നു മോഹൻ, ഡെയ്ൻ ഡേവിഡ്, ചന്തു നാഥ്, രൺജി പണിക്കർ ,വിജയകുമാർ,നന്ദു , ബിജു പപ്പൻ, ജി.സുരേഷ് കുമാർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാനായർ, സോനു എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രചന - നിഖിൽ ആനന്ദ്.ഗാനങ്ങൾ സന്തോഷ് വർമ്മ - ഹരി നാരായണൻ.സംഗീതം - കൈലാസ് മേനോൻഛായാഗ്ദഹണം - ജാക്സൺ ജോൺസൺ.എഡിറ്റിംഗ് - അജാസ് മുഹമ്മദ്.കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ.കോസ്റ്റും - ഡിസൈൻ - ലിജി പ്രേമൻ നിശ്ചല ഛായാഗ്രഹണം -ഹരി തിരുമലചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -മനു സുധാകർ .ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.പ്രൊഡക്ഷൻ എക്സിക്കുട്ടി വ്സ് - ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ ,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു.ജെ.
ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
വാഴൂർ ജോസ്.
No comments: