ജീത്തു ജോസഫിൻ്റെ "നേരിൽ " മോഹൻലാൽ അഭിനയിച്ചു തുടങ്ങി.
ജീത്തു ജോസഫിൻ്റെ "നേരിൽ " മോഹൻലാൽ അഭിനയിച്ചുതുടങ്ങി.
തിരുവനന്തപുരത്ത്ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ആദ്യമായി എത്തിയത്ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്, ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്ച (ചിങ്ങം ഒന്ന് ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു,മൈസൂറിൽ വൃഷഭ എന്ന തെലുങ്കുചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു മോഹൻ ലാൽ ഈ സമയത്ത്. ആ ചിത്രത്തിൻ്റെഒരുഷെഡ്യുൾപൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് മോഹൻലാൽ ഇപ്പോൾ തിരുവനന്തപുരത്തെത്തിയത്.
ലൂസിഫറിനു ശേഷം നല്ലൊരു ഇടവേളയെ ബ്രേക്ക് ചെയ്തു കൊണ്ടാണ് മോഹൻലാൽ തനിക്കെന്നും പ്രിയപ്പെട്ട . താൻ ജനിച്ചു വളർന്ന ഈ സനഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്.ഏതാണ്ട് ഒന്നര മാസത്തോളം ഈ ചിത്രത്തിൻ്റെ ചിനീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽതിരുവനന്തപുരത്തുണ്ടാകുമെന്ന് നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂർ പറഞ്ഞു.
കലാസംവിധായകനായ ബോബൻ ഒരുക്കിയ ഒരു സെറ്റിലായിരുന്നു ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും മോഹൻലാലിനോടൊപ്പം ഇവിടെ നടന്ന ചിത്രീകരണത്തിൽപങ്കെടുക്കുകയുണ്ടായി.അൽപ്പം സ്ളിം ആയി, കറുത്ത ഷർട്ടം, കട്ടിയുള്ള താടിയും, കണ്ണടയും വ്യത്യസ്ഥമായ ഹെയർസ്റ്റൈല്ലമായി വന്ന മോഹൻലാൽ ഏറെ കൗതുകമുളവാക്കി.
ജീത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹൻലാൽ അഭിനയിക്കുന്നത്. ദൃശ്യം ഉൾപ്പടെ കഴിഞ്ഞ മൂന്നു സിനിമകളും മികച്ച വിജയം കരസ്ഥമാക്കി വീണ്ടും ഒരു സക്സസ് കൂട്ടി കെട്ടിലെത്തുന്ന നേര് - എന്ന ചിത്രവും പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയാണുയർത്തിയിരിക്കുന്നത്.
ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായകുടുംബബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.
പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ ,മാത്യു വർഗീസ്,, കലേഷ്, രമാദേവി, കലാഭവൻ ജിൻ്റോ ,രശ്മി അനിൽ ,ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം. - സതീഷ് ക്കുറുപ്പ്.എഡിറ്റിംഗ് - വി.എസ്.വിനായക് .കലാസംവിധാനം - ബോബൻകോസ്റ്റും ഡിസൈൻ ലിൻ്റൊജീത്തുമേക്കപ്പ് - അമൽ ചന്ദ്ര . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ,സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർത്ഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ,ഫിനാൻസ് കൺട്രോളർമനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രണവ് മോഹൻ പ്രൊഡക്ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ.
വാഴൂർ ജോസ്.
ഫോട്ടോ - ബന്നറ്റ് എം.വർഗീസ്.
No comments: