ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി .



ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി . 

 

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ്  സിനിമയിലെ മനോഹരമായ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി. ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന, രജ്ഞിത് ജയരാമൻ ആണ് മനോഹരമായ ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദർശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന  ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും.  ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.


പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. കേരളത്തിൽ വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

https://youtu.be/MOwsuYUb1kM?si=VOxcqIDwZtmp8tYv

No comments:

Powered by Blogger.