ദിലീപ് - രതീഷ് രഘുനന്ദൻ ടീമിന്റെ പുതിയ ചിത്രം " തങ്കമണി The Bleeding Village" .





ദിലീപ്, രതീഷ് രഘുനന്ദൻ ചിത്രത്തിത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ചെയ്തു . " തങ്കമണി The Bleeding Village" എന്നാണ് സിനിമയുടെ പേര്.


https://youtu.be/cp9XD4t2WNc 


സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ  നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. 



ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ  മലയാളത്തിലേയും,  തമിഴിലേയു ഒരു വൻ താരനിര ചിത്രത്തിലുണ്ട്. അജ്മൽഅമീർ,സുദേവ്നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ്നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.


അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുകളുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ഈ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. 


ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് (  രാജശേഖരൻ,സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങളുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.


രണ്ടാം ഷെഡ്യൂളിൽ ചില സുപ്രധാന രംഗങ്ങൾ  ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത്  വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം  ഈ സെറ്റിൽ ചിത്രീകരിച്ചു.


ഛായാഗ്രഹണം- മനോജ് പിള്ള , എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ,സംഗീതം-വില്യം ഫ്രാൻസിസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത',സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,കലാസംവിധാനം-മനു ജഗത്,മേക്കപ്പ്-റോഷൻ,കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,പ്രോജക്ട് ഹെഡ്- സുമിത്ത് ബി പിചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്- ശാലു പേയാട്ഡിസൈൻ-അഡ്സോഫ്ആഡ്സ്,വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ:എ എസ് ദിനേശ്.


സലിം പി. ചാക്കോ. 

No comments:

Powered by Blogger.