എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ (80) അന്തരിച്ചു.

 


എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ (80) അന്തരിച്ചു.


ചലച്ചിത്ര സംവിധായകൻ അമൽ നീരദിൻ്റെ പിതാവാണ്.


ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ ഓമനക്കുട്ടൻ മാഷ് മഹാരാജാസ് കോളേജിൽ 23 വർഷം അധ്യാപകനായിരുന്നു.


എലിസബത്ത് ടെയ്ലറുടെയും മിസ് കുമാരിയുടെയും ജീവിതകഥകൾ എഴുതിയിട്ടുണ്ട്. പ്രധാന കൃതികൾ: കാൽപ്പാട്, ഓമനക്കഥകൾ, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ഭ്രാന്തന്റെ ഡയറി, ശവംതീനികൾ, നാണു, ദേവദാസ്, കുമാരു, പകർന്നാട്ടം, ഫാദർ സെർജിയാസ്, കാർമില. തണ്ണീർതണ്ണീർ എന്നിവയാണ്.


സിനിമാ മാസിക, ഗ്രന്ഥാലോകം, പ്രഭാതം എന്നീ പത്രമാസികകളിൽ സബ് എഡിറ്ററായിരുന്നു. ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്, പബ്ലിക് റിലേഷൻസിൽഇൻഫർമേഷൻ ഓഫീസർ, സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സർക്കാർ സാംസ്കാരിക വകുപ്പ്ഉപദേശകസമിതി,മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി എന്നീ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.


മൃതദേഹം ഞായറാഴ്‌ച രാവിലെ 9.30 വരെ വീട്ടിലും തുടർന്ന് 10 മണി മുതൽ ഉച്ചയ്‌ക്ക്‌ 2 മണി വരെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും.തുടർന്ന്  ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ രവിപുരം ശ്‌മശാനത്തിൽ സംസ്കാരം.



No comments:

Powered by Blogger.