സീറോ 8 ആരംഭിച്ചു.
സീറോ 8 ആരംഭിച്ചു.
ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഏറെ ശ്രദ്ധേയമായ തേൾ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാഫി.എസ്.എസ്. ഹുസൈൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " സീറോ 8 " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു.
മണക്കാട് മാർക്കറ്റിലായിരുന്നു ചിത്രീകരണം.ജാഫർ ഇടുക്കി .ജയകുമാർ, അരി സ്റ്റോ സുരേഷ് എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഓഫ് റോഡ് ഡ്രൈവിംഗിൽ ലൈസൻസ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന രണ്ടു പെൺകുട്ടികളേയും അവരുടെ രക്ഷകർത്താക്കളെയും പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.അപർണ്ണാജയശ്രീ, നന്ദനാ ജയമോദ് എന്നിവരാണ് നായികമാരാകുന്നത്. കലാഭവൻ ഹനീഫ്, സാജു കൊടിയൻ സാജൻ പള്ളുരുത്തി, ടോണി,, ജീജാ സുരേഷ്, ഷിബുലാബൻ, സിനി ഗണേഷ്, പ്രജുഷ, കാശ്മീരാ സുജീഷ്, എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.അനീഷ് ചന്ദ്രയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ഡെന്നിസ് ജോസഫ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം - സോണി സുകുമാരൻ ,എഡിറ്റിംഗ്‌പ്രബുദ്ധ്:ബി,കലാസംവിധാനം -മനു എസ്.പാൽ,പ്രൊഡക്ഷൻ മാനേജർ - മധു വെളൈക്കടവ്. പ്രൊഡക്ഷൻകൺട്രോളർ.എൻ.ആർ.ശിവൻ.
വാഴൂർ ജോസ്.
ഫോട്ടോ.എബിൻസെൽവ
No comments: