50 കോടി ക്ലബിലേക്ക് " RDX" .
50 കോടി ക്ലബിലേക്ക് " RDX" .
റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ടാണ് RDX ഈ നേട്ടം സ്വന്തമാക്കിയത്.ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് ഏകദേശം 30 കോടിയോളം രൂപയുടെ ഗ്രോസ് കളക്ഷനാണ്. വിദേശ മാർക്കറ്റിൽ നിന്ന് 20 കോടി ഗ്രോസിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഏകദേശം മൂന്ന് കോടി കളക്ഷൻ മാർക്ക് പിന്നിടുന്നു.
മലയാളത്തിൽ നിന്നും 50 കോടി ക്ലബിൽ ഇടം പിടിച്ച പതിനെട്ടാമത്തെ ചിത്രമാണ് " RDX" . ദൃശ്യം, പ്രേമം, ഒപ്പം, പുലി മുരുകൻ, എന്ന് നിന്റെ മൊയ്‌ദീൻ, ടു കൺഡ്രീസ്, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മപർവ്വം, ജനഗണമന, മാളികപ്പുറം, രോമാഞ്ചം, 2018 എന്നിവയാണ് ഇതിന് മുൻപ് 50 കോടി ക്ലബിൽ ഇടം പിടിച്ച മറ്റ് മലയാള ചിത്രങ്ങൾ.
വീക്കെൻഡ്ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് " RDX (Robert Dony Xavier).നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അലക്സ്.ജെ.പുളിക്കീൽ ഛായാഗ്രാഹകനും, ചാമെൻ ചാക്കോ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യും ഡിസൈനും,വിശാഖുംഅസ്സോസ്സിയേറ്റ്ഡയറക്ടറും ജാവേദ് ചെമ്പ് നിർമ്മാണ നിർവഹണവും ഒരുക്കുന്നു. വാഴൂർ ജോസ് , ശബരി പി.ആർ.ഓ.
No comments: