ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്
ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക് .
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്.കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.
കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
No comments: