ടിനു പാപ്പച്ചന്റെ " ചാവേർ " സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ സെപ്റ്റംബർ 22ന് വൈകിട്ട് ആറിന് ഭരത് മോഹൻലാൽ സോഷ്യൽ മീഡിയ പേജുകളിലുടെ റിലീസ് ചെയ്യും.
ടിനു പാപ്പച്ചന്റെ " ചാവേർ " സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ സെപ്റ്റംബർ 22ന് വൈകിട്ട് ആറിന് ഭരത് മോഹൻലാൽ സോഷ്യൽ മീഡിയ പേജുകളിലുടെ റിലീസ് ചെയ്യും.
സൂപ്പർഹിറ്റ്‌ചിത്രം'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം " ചാവേർ " ഉടൻ തിയേറ്ററുകളിലേക്ക് . കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
നടനും സംവിധായകനുമായ ജോയ്മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിയോ എബ്രാഹം,
ബിനു സെബാസ്റ്റ്യൻ.ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ,സ്റ്റിൽസ്:അർജുൻകല്ലിങ്കൽ,ഡിസൈൻസ്: മാക്ഗഫിൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
സലിം പി. ചാക്കോ .
No comments: