"ലാ ടൊമാറ്റിന" (ചുവപ്പുനിലം) സെപ്തംബർ 22ന് റിലീസ് ചെയ്യും .


 

"ലാ ടൊമാറ്റിന" (ചുവപ്പുനിലം) സെപ്തംബർ 22ന് റിലീസ് ചെയ്യും .

 

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന'ലാ ടൊമാറ്റിനാ' സെപ്തംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തിനെത്തുന്നു.


" ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു  മാധ്യമ പ്രവർത്തകനാണ്  സിനിമയിലെ കേന്ദ്ര കഥാപാത്രം ! പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത്  ധീരമായി  മാധ്യമപ്രവർത്തനം  നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു. ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപ്പര്യക്കാരും  കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ? 


മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ  അയാളെ  കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ ? ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്നസിനിമയുണ്ടായത്.


സിനിമയുടെ  ഷൂട്ടിങ്ങ് കഴിയുന്ന  സമയത്ത് മറുനാടൻ മലയാളിയും സർക്കാരും  തമ്മിലോ മറുനാടനും എം എൽ എയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ  "ലാ ടൊമാറ്റിന" ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു." സംവിധായകൻ  സജീവൻ അന്തിക്കാട് പറഞ്ഞു.മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.


പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ,മരിയ തോപ്സൺ(ലണ്ടൻ)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ  നിർവ്വഹിക്കുന്നു.


ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റർ- വേണുഗോപാൽ,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, സ്റ്റില്‍സ്നരേന്ദ്രൻകൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്-മജു അൻവർ,കളറിസ്റ്റ്-യുഗേന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.