തീ പാറുക 2024 ൽ.., പുഷ്പ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അല്ലു അർജുൻ.
തീ പാറുക 2024 ൽ.., പുഷ്പ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അല്ലു അർജുൻ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് 'പുഷ്പ 2: ദ റൂൾ '. സിനിമയുടെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 ആഗസ്റ്റ് 15 നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുക.
സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തെ പോലെ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രമായ ഭവൻ സിങ് ഷെഖാവത്തിനെ അവതരിപ്പിക്കുന്നത്. പുഷ്പയും പൊലീസ് ഉദ്യോഗസ്ഥനുമായ ഭവൻ സിങ്ങുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാംഭാഗത്തിൽ. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രശ്മികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
No comments: