വിശാലിന്റെ " മാർക് ആന്റണി " സെപ്റ്റംബർ15ന് മാജിക്ക് ഫ്രെയിംസ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യും .



വിശാൽ നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം" മാർക് ആന്റണി " സെപ്റ്റംബർ 15 ന് റിലീസ് ചെയ്യും. ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. 


എസ്. ജെ സൂര്യ , റിതു വർമ്മ , സുനിൽ , എം.ജി .അഭിനയ ആനന്ദ്, റെഡിൻ  കിംഗ്സ് ലി, വൈ.ജി മഹേന്ദ്രൻ , നിഴലുകൾ രവി , കെ . സെൽവരാഘവൻ തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും , വിജയ് വേലുക്കുട്ടി എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ പശ്ചാത്തല സംഗീതവും , മധുര കവി , അസൽ കോളോർ , അദിക്  രവിചന്ദ്രൻ എന്നിവർ ഗാനരചനയും , ദിലീപ് സുബ്ബരായൻ , കനൽ കണ്ണൻ , പീറ്റർ ഹെയ്ൻ എന്നിവർ ആക്ഷൻ കോറോഗ്രാഫിയും, ബാബ ഭാസ്കർ , അസർ ദിനേശ് എന്നിവർ ഡാൻസ് കൊറിയോഗ്രാഫിയും , ആർ.കെ വിജയ മുരുകൻ കലാസംവിധനവും നിർവഹിക്കുന്നു.


എസ്. വിനോദ്കുമാർ നിർമ്മിക്കുന്ന  ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ മാജിക്ക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.


സലിം പി. ചാക്കോ.



No comments:

Powered by Blogger.