മികച്ച ആക്ഷൻ ഫാമിലി എന്റെർടെയ്നറാണ് " R.D.X" . മികച്ച അഭിനയവുമായി നീരജ് മാധവ് .



Director       : Nahas Hidayath.

Genre           : Action Thriller .

Platform      : Theatre.

Language    : Malayalam.  

Time             : 151 minutes 58 Se

Rating          :  4 / 5 .      


Saleem P.Chacko.

cpK desK .


വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ നിർമ്മിക്കുന്ന " RDX (Robert Dony Xavier) Let the Fight Begin "  ഓണത്തിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി.നവാഗതനായ നഹാസ് ഹിദായത്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


ഷെയിൻ നിഗം (റോബർട്ട് ),  ആൻ്റണി വർഗ്ഗീസ് ( ഡോണി ),  നീരജ്മാധവ് ( സേവ്യർ ) എന്നിവരാണ്  ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്. ഈ മൂന്നു സുഹ്യത്തുക്കളുടെകഥയാണ്ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ബാബു ആന്റണി , ഐമാ റോസ്മി സെബാസ്റ്റ്യൻ, മഹിമാനമ്പ്യാർ, ലാൽ , മാലാ പാർവ്വതി, നിഷാന്ത് സാഗർ , ബൈജു സന്തോഷ്, വിഷ്ണു അഗസ്ത്യ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആക്ഷൻ ത്രില്ലറാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ഈ സിനിമ .പള്ളി പെരുന്നാൾ നാളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം .


ഷബാസ്റഷീദ്,ആദർശ്സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ.മനു മഞ്ജിത് ഗാന രചനയും സാം സി.എസ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ദക്ഷിണേന്ത്യയിലെവമ്പൻ സിനിമകളുടെആക്ഷൻകോറിയോഗ്രാഫറായ അൻബറിവ് ആക്ഷൻ കോറിയോഗ്രാഫിയും,അലക്സ്.ജെ. പുളിക്കൽ ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യു മും,ഡിസൈനും,വിശാഖും അസ്സോസ്സിയേറ്റ്ഡയറക്ടറും ജാവേദ് ചെമ്പ് നിർമ്മാണ നിർവഹണവും നിർവ്വഹിക്കുന്നു. 


മിന്നല്‍ മുരളി, ബാംഗ്ലൂര്‍ഡേയ്‌സ്, കാട്പൂക്കുന്ന നേരം,മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോൾ നിർമ്മിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ " മിന്നല്‍ മുരളി "  വൻ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ ഈ ചിത്രം  സൂപ്പർ ഹിറ്റായിരുന്നു.


കുടുംബ പ്രേക്ഷകർക്കും മാസ് ആക്ഷൻചിത്രങ്ങൾഇഷ്ടപ്പെടുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടും. അൻബറിവിന്റെ ആക്ഷൻ രംഗങ്ങൾ അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.നീരജ മാധവിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. ബാബു ആന്റണിയുടെ അഭിനയം വേറിട്ട് നിൽക്കുന്നു.  സാം സി.എസിന്റെ പശ്ചാത്തലസംഗീതം  ഗംഭീരം .നഹാസ് ഹിദായത്തിന്റെ സംവിധാനം മികവ് എടുത്ത് പറയാം. ക്ലൈമാക്സ് സംഘട്ടന രംഗങ്ങൾ കിടിലൻ.



No comments:

Powered by Blogger.