പക്ക കോമഡി എന്റെർടെയ്നറാണ് നിവിൻ പോളിയുടെ" Ramachandra Boss & Co" .



Director       : Haneef Adeni.

Genre           : Action Comedy .

Platform      : Theatre.

Language    : Malayalam.  

Time             : 147 minutes  43Se

Rating          :  3.5 / 5 .      


Saleem P.Chacko.

cpK desK .



നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന " രാമചന്ദ്രബോസ് & കോ" എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിൽ എത്തി.


മോഷണത്തിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത് . പ്രതിസന്ധികളിൽ നാലുപേരെ ബോസ് & കോ ദുബായിൽ എത്തിക്കുന്നു. അവിടെ അവർ എത്തിയപ്പോൾ ബോസ് ഒരു കള്ളനാണ് എന്ന വിവരം അറിയുന്നു. ബോസിന്റെ ലക്ഷ്യങ്ങൾക്കൊപ്പം അവരും ചേരുന്നു.  കോമഡി പശ്ചാത്തലത്തിലാണ് ഈ  സിനിമ പറയുന്നത്.


ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ് കാര്യാട് , മമിത ബൈജു, ആർഷ ചാന്ദ്നി  ബൈജു , ശ്രീനാഥ് ബാബു , മുനീഷ് , ഗണപതി എസ്. പൊതുവാൾ  എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


വിഷ്ണു തണ്ടാശേരി ഛായാഗ്രഹണവും , എഡിറ്റിംഗ്  നിഷാദ് യൂസഫും, സംഗീതം  മിഥുൻ മുകുന്ദനും, ഗാനരചന സുഹൈൽ കോയയും നിർവ്വഹിക്കുന്നു.മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്. ശബരിയാണ് പി.ആർ.ഓ.


ദുബായ് യുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന്  കഴിഞ്ഞു. മിഥുൻ മുകുന്ദിന്റെ പശ്ചാത്തല സംഗീതവും നന്നായി. വിനയ് ഫോർട്ടിന്റെ കോമഡി രംഗങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടി. ജാഫർ ഇടുക്കിയുടെ അഭിനയവും ശ്രദ്ധേയം.  നിവിൻ പോളിയുടെ പക്ക കോമഡി ചിത്രമാണിത്. ഹനീഫ് അദേനിയുടെ കോമഡി ട്രാക്കിലേക്കുള്ള മാറ്റം വിജയിച്ചു. 


കുടുംബ പ്രേക്ഷകരെ ഓണകാലത്ത് തിയേറ്ററിൽ എത്തിക്കാൻ കഴിയുമെന്ന് കരുതാം. 



No comments:

Powered by Blogger.