ദുൽഖർ സൽമാന്റെ " KING OF കൊത്ത " .
Director : Abhilash Joshiy.
Genre : Period Gangster.
Platform : Theatre.
Language : Malayalam.
Time : 176 minutes 46 Se
Rating : 3.5 / 5 .
Saleem P.Chacko.
cpK desK .
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം " KING OF കൊത്ത " തിയേറ്ററുകളിൽ എത്തി.തമിഴ് , തെലുങ്ക് , ഹിന്ദി , കന്നഡ ഭാഷകളിൽ മൊഴിമാറ്റ പതിപ്പുകളും റിലീസ് ചെയ്തു.മോഹൻലാലിന്റെ വോയിസ് ഓവറിലുടെയാണ് സിനിമയുടെ തുടക്കം.
കുറ്റ കൃത്യങ്ങൾ നിറഞ്ഞ കൊത്തയിൽ കണ്ണൻ ഭായും സംഘവുമാണ് ഭരണം നടത്തുന്നത്. ഈ ഭരണത്തെ ചെറുക്കാനും പ്രതികാരം ചെയ്യാനും സർക്കിൾ ഇൻസ്പെക്ടർ ഷാഹുൽ ഹസൻ തന്ത്രപൂർവ്വം " രാജാവിനെ " തിരിച്ച് കൊണ്ടുവരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
ദുൽഖർ സൽമാൻ കൊത്ത രാജു ആയു , ഷബീർ കല്ലറയ്ക്കൽ കണ്ണൻ ഭായിയായും , പ്രസന്ന സർക്കിൾ ഇൻസ്പെകടർ ഷാഹുൽ ഹസനായും , ഗോകുൽ സുരേഷ് എസ്.ഐ ടോണി ടൈറ്ററസായും , ഐശ്വര്യലക്ഷ്മി താരയായും, ശരൺ ശക്തി " ജിനുആയും ,ചെമ്പൻ വിനോദ് ജോസ് രഞ്ജിത്തായും , ഷമ്മി തിലകൻ കൊത്ത രവിയായും , അനിഘ സുരേന്ദ്രൻ ഋതുവായും , നൈല ഉഷ മഞ്ജുവായും , ശാന്തി കൃഷ്ണ മാലതിയായും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധി കോപ്പ , സെന്തിൽ കൃഷ്ണ , ടി.ജി. രവി , രാജേഷ് ശർമ്മ , പ്രമോദ് വെളിയനാട് , പ്രശാന്ത് മുരളി , അദ്രി ജോ , മിഥുൻ വേണുഗോപാൽ , മദൻ മോഹൻ , ഗോവിന്ദ് പൈ , മഞ്ജു വാണി, സച്ചിൻ ശ്യാം എന്നിവരടോപ്പം സൗബിൻ സാഹീർ അതിഥി താരമായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. " കലാപക്കാര ...." എന്ന ഗാനരംഗത്തിൽ റിതിക സിംഗും അതിഥി വേഷത്തിൽ അഭിനയിക്കുന്നു.
അഭിലാഷ് എൻ ചന്ദ്രൻ രചനയും, നിമിഷ് രവി ഛായാഗ്രഹണവും , ശ്യാം ശശിധരൻ എഡിറ്റിംഗും , സംഗീതം, ജോക്ക്സ് ബിജോയ് , ഷാൻ റഹ്മാൻ എന്നിവരും , ട്രാവിസ് കിംഗ് , ജോ പോൾ ജോ , മനു മഞ്ജിത്ത് എന്നിവർ ഗാനരചനയും ,പശ്ചാത്തല സംഗീതം ജോക്കസ് ബീജോയും ,രാജശേഖർ ആക്ഷൻ കോറിയോഗ്രാഫിയും, റോണക്സ് സേവ്യർ മേക്കപ്പും , പ്രവീൺവർമ്മവസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. നിമേഷ് താനൂർ പ്രൊഡക്ഷൻ ഡിസൈനറും , ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
50 കോടി മുതൽ മുടക്കിൽ വേഫേയറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം . ദുൽഖറിന്റെ സിനിമ കരിയറിലെ ആക്ഷൻ ചിത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു സിനിമ കൂടി.
ജോഷിയുടെ മകൻ അഭിലാഷ് ജോഷി, മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ , സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിങ്ങനെ ന്യൂ ജനറേഷൻ താരങ്ങൾ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയും കിംഗ് ഓഫ് കൊത്തയ്ക്കുണ്ട്.
No comments: