" കുഞ്ഞമ്മിണീസ് Hospital " റിവ്യൂ .
Director : Sanal V. Devan
Genre : fantasy .
Platform : Theatre.
Language : Malayalam
Time : 133 minutes .
Rating : 2.5 / 5 .
Saleem P.Chacko.
cpK desK .
ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി.ദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് " കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ " . ധ്യാൻ ശ്രീനിവാസന്റെ വോയിസ് ഓവറിലൂടെയാണ് സിനിമയുടെ തുടക്കം .
തൃശൂർ ജില്ലയിൽ നടക്കുന്ന കഥയാണിത്. വർഷങ്ങൾക്ക് മുമ്പ് " കുഞ്ഞമ്മിണീസ് ആശുപത്രിയായി പ്രവർത്തിച്ച കെട്ടിടം റിനി ടൈറ്റസ് ( നൈല ഉഷ) ഏറ്റെടുത്ത് നടത്താൻ തിരുമാനിക്കുന്നു. ഈ ആശുപുത്രിയിൽ മുമ്പ് ദാരുണമായ അന്ത്യം സംഭവിച്ച ഡോ. ലിയോൺ ഇലഞ്ഞിക്കാരൻ ( ഇന്ദ്രജിത്ത് സുകുമാരൻ ) , മാള വർക്കി ( ബാബുരാജ് ) , സൂസന്ന ജോണി ( സരയു മോഹൻ ) എന്നിവരുടെ പ്രേതങ്ങൾ ആശുപുത്രിയിൽ എത്തുന്നവരുടെ ജീവിതത്തിൽ ഇടപ്പെടുന്നു. ഈ ആശുപുത്രിയുടെ മുൻ ഉടമയാണ് ഡോ. ചാക്കോ ( പ്രകാശ് രാജ് ) . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
ഹരിശ്രീ അശോകന്‍ ( പാപ്പച്ചൻ )ബിനു പപ്പു ( ഫാബി മഞ്ഞുരാൻ ) , ബിജു സോപാനം ( ഫാ. അനിയ്ക്കൽ ജോയി ) , പ്രശാന്ത് അലക്സാണ്ടർ ( രാജൻ കർത്ത ), ശാരി ( ഡോ. രശ്മി മോഹൻ ) , ശരത്ദാസ് ( ഡോ. സാം ജോസഫ് ) , ജിലു ജോസഫ് ( എൽസി ) , അൽത്താഫ് മനാഫ് ( സജിമോൻ ), മല്ലിക സുകുമാരൻ ( റീത്ത ഉതുപ്പ് - അമ്മച്ചി )എന്നിവരോടൊപ്പം ആരാദ്ധ്യ ആൻ , ജെയിംസ് എലിയ , സുധീർ പരവൂർ , ഉണ്ണിരാജ , ഗംഗ മീര എന്നിവരും അഭിനയിക്കുന്നു.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരി ക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണന്‍,സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
തിരക്കഥയുടെ കെട്ടുറപ്പ് ഇല്ലായ്മ എടുത്ത് പറയാം . ഇടയ്ക്ക് ഇടെ വോയിസ് ഓവർ കൊടുക്കുന്നത് യാതൊരു ഗുണം ചെയ്തില്ല . ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ കൃതിമം നിഴലിക്കുന്നു. നൈല ഉഷയുടെ ഇരട്ട വേഷം ഏക അശ്വാസമാണ്.
No comments: