ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാക്കൾ : മികച്ച നടൻ : അല്ലു അർജുൻ , മികച്ച നടി : ആലിയ ഭട്ട് , കൃതി സനോൻ , മികച്ച ചിത്രം : റോക്കട്രി , മികച്ച മലയാള ചിത്രം : HOME , മികച്ച തിരക്കഥാകൃത്ത് : ഷാഹി കബീർ , പ്രത്യേക ജൂറി പരാമർശം : ഇന്ദ്രൻസ് , മികച്ച പുതുമുഖ സംവിധായകൻ : വിഷ്ണു മോഹൻ , മികച്ച പശ്ചാത്തലസംഗീത സംവിധായകൻ : എം. എം. കീരവാണി.




69 -മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായും, ഗംഗുഭായ് കത്തിയാ വാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും,മിമിയിലെഅഭിനയത്തിന് കൃതി സനോനും മികച്ച നടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. 


നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത " റോക്കട്രി യാണ് " മികച്ച ചിത്രം . മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്കാരം "കാശ്മീർ ഫയൽസും " നേടി. മികച്ച സഹനടനായി പങ്കജ് ത്രിപാഠിയും ( മിമി - ഹിന്ദി ),മികച്ച സഹനടിയായി പല്ലവി ജോഷിയും ( കശ്മീർ ഫയൽസ് - ഹിന്ദി ) തെരഞ്ഞെടുക്കപ്പെട്ടു. 


മികച്ച മലയാള ചിത്രമായി " HOME " തെരഞ്ഞെടുക്കപ്പെട്ടു.തിരക്കഥാക്യത്തിനുള്ള പുരസ്കാരം നായാട്ടിലുടെ ഷാഹി കബീർ നേടി. " HOME " എന്ന ചിത്രത്തിലെ അഭിനയത്തിന് " ഇന്ദ്രൻസ് " പ്രത്യേക ജൂറി പരാമർശം നേടി. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം " ചവിട്ട് " നേടി . " മേപ്പടിയാൻ " എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന് മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും ലഭിച്ചു. 


മികച്ച പരിസ്ഥിതി ചിത്രമായി " മൂന്നാം വളവും " , മികച്ച ആനിമേഷൻ ചിത്രമായി"കണ്ടിട്ടുണ്ട്"തെരഞ്ഞെടുക്കപ്പെട്ടു. സുജിത്ത് സർക്കാർ സംവിധാനം ചെയ്ത " സർദാർ ഉദം " അഞ്ച് പുരസ്കാരങ്ങൾ നേടി . (  മികച്ച ഹിന്ദി ചിത്രം , മികച്ച കോസ്റ്റ്യൂം ഡിസൈനർ , മികച്ച പ്രൊഡക്ഷൻ ഡിസൈൻ , മികച്ച ഓഡിയോ ഗ്രാഫി , മികച്ച ഛായാഗ്രഹണം )


* മികച്ച കലാമൂല്യവും ജനപ്രിയ ചിത്രവും : R.R.R .

* മികച്ച സംവിധായകൻ : 

ഗോദാവരി ( മറാത്തി) 

* മികച്ച കുട്ടികളുടെ ചിത്രം : 

ഗാന്ധി ആൻഡ് കോ( ഗുജറാത്തി ),

 *മികച്ച ബാലതാരം :

ഭവിൻ റബാരി .

( ചെല്ലോ ഷോ - ഗുജറാത്തി )

 *മികച്ച സംഗീത സംവിധാനം - ഗാനങ്ങൾ :

( പുഷ്പ : ദ റൈസ് )

 * മികച്ച സംഗീത സംവിധായകൻ :

( പശ്ചാത്തല സംഗീതം )  

എം.എം. കീരവാണി ( R.R.R)

*മികച്ച പിണണി ഗായകൻ :

കൊമുരം ഭീമുദോ - കാല ഭൈരവ .

( R. R R - തെലുങ്ക് )

* മികച്ച പിന്നണി ഗായിക : 

ശ്രേയ ഘോഷാൽ -

ഇരവിൻ നിഴൽ ( തമിഴ് ) .

*മികച്ച ഗാനരചന : 

കൊണ്ട പോലം ( തെലുങ്ക് ) .

*മികച്ച എഡിറ്റിംഗ് :

( ഗംഗുഭായ് കൃത്യ വാടി - ഹിന്ദി )

* മികച്ച മേക്കപ്പ് :

( ഗംഗുഭായ് കൃത്യ വാടി - ഹിന്ദി )

*മികച്ച ആക്ഷൻ കോറിയോഗ്രാഫി :

( R.R.R)

*പ്രത്യേക ജൂറി അവാർഡ് : 

ഷേർഷാ .

*മികച്ച മിഷിംഗ് ചിത്രം : 

ബുംബാ റൈഡ് .

*ആസാമീസിലെ മികച്ച ഫീച്ചർ ചിത്രം : അനൂർ .

* ബംഗാളിയിലെ മികച്ച ഫീച്ചർ ഫിലിം : കൊൽക്കൊക്കൊ - ഹൗസ് ഓഫ് ടൈം.

* ഗുജറാത്തിലെ മികച്ച ഫീച്ചർ ഫിലിം :     ചെല്ലോ ഷോ

*തമിഴിലെ മികച്ച ഫീച്ചർ ഫിലിം :

  കടൈസി വ്യവസായി .

* കന്നഡയിലെ മികച്ച ഫീച്ചർ ഫിലിം :

   777 ചാർലി .

* പ്രത്യേക  പരാമർശം :

   നല്ലാണ്ടി ( കടൈസി വ്യവസായി )

* അന്വേഷണ ചിത്രം : 

    ലുക്കിംഗ് ഫോർ ചലാൻ ( ഇംഗ്ലീഷ് )

*  പര്യവേക്ഷണ / സാഹസിക ചിത്രം :        ആയൂഷ് മാൻ ( ഇംഗ്ലീഷ് - കന്നഡ )

*  മികച്ച വിദ്യാഭ്യാസ ചിത്രം :            സിർപിഗലിൻ  സർപ്പങ്ങൾ ( തമിഴ് ) .


***

No comments:

Powered by Blogger.