D-148 അവസാനഘട്ട ചിത്രീകരണം ആഗസ്റ്റ് 11ന് ആരംഭിക്കും.



D-148 അവസാനഘട്ട ചിത്രീകരണം ആഗസ്റ്റ് 11ന് ആരംഭിക്കും.


സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന, ജനപ്രിയ നായകന്‍ ദിലീപിന്റെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ഈ മാസം ആഗസ്റ്റ് 11ന്  ആരംഭിക്കുന്നു.


കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി,കൂട്ടിക്കൽ,കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായി മാർച്ച് 8-നു ആദ്യ ഷെഡ്യൂളും മേയ് 4-നു തുടങ്ങി  ജൂണ്‍ 8ന് രണ്ടാം ഷെഡ്യൂളും പൂർത്തിയായി.


നാലു ദിവസത്തെ ഗാന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള അവസാന ഷെഡ്യൂൾ ഈമാസംപൂര്‍ത്തിയാകും.ചിത്രത്തിന്‍റെ ടൈറ്റില്‍ അനൌന്‍സ്മെന്റ് ഈ മാസം തന്നെയുണ്ടാകും. നവംബര്‍ മാസത്തോടെ ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കും. 


കേരളത്തില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രതീഷ്‌ രഘുനന്ദന്‍ കഥയെഴുതി തിരക്കഥയൊരുക്കി  സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തില് നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. മലയാളത്തിലെയും തമിഴിലെയും വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ടീം #D148

No comments:

Powered by Blogger.