Confidence is our Trademark!
Confidence is our Trademark!
Here we come with the Title Look of Mega Producer #KTKunjumon' s Mega movie #Gentleman2.
Motion Poster Tamil ➡️ https://youtu.be/-BJN28pdnK8
@gentlemanktk2020 @goks82
@mmkeeravaani @ajayanvincent
#thottatarani @sathishsuriyaofficial
@johnsoncinepro @ajayjohns2018 @Ursvamsishekar
@moviebond @friday_media8
Title Motion Poster link:
https://youtu.be/JqoJ329BIB8
ജെൻ്റിൽമാൻ2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു.
മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ' ഓസ്കർ ജേതാവ് ' എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ' ആഹാ കല്യാണം ' എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് .
തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ' ജെൻ്റിൽമാൻ '. ഇന്ത്യൻ സിനിമയിലെ മുമ്പൻ സംവിധായകരുടെ നിരയിൽ ഷങ്കറിന് സ്ഥാനം നേടാൻ കാരണമായി ഭവിച്ച സിനിമയായിരുന്നു ഇത് , മുപ്പതു വർഷങ്ങൾക്കു ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധരെ അണിയറയിൽ അണി നിരത്തിയാണ് മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ ബ്രഹ്മാണ്ഡമായി തന്നെ 'ജെൻ്റിൽമാൻ-II ' നിർമ്മിക്കുന്നത്. സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ,വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച് ,ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച് വെള്ളിത്തിരയിൽ വിസ്‌മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്‌റ്റൈൽ . ഇക്കുറിയും അങ്ങനെ തന്നെ . കീരവാണി, കവി പേരാരശ് കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമൻ അജയൻ വിൻസെൻറ് , എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ ഒട്ടനവധി പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട് . ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ-II ' വിന് വരുന്ന ആഗസ്റ്റ് -19 ന് ചെന്നൈയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കപ്പെടും .
സി. കെ. അജയ്കുമാർ
Title Motion Poster link:
https://youtu.be/JqoJ329BIB8
No comments: