" ഡിജിറ്റൽ വില്ലേജ് "വീഡിയോ ഗാനം പുറത്തിറങ്ങി.
" ഡിജിറ്റൽ വില്ലേജ് "വീഡിയോ ഗാനം പുറത്തിറങ്ങി.
ഋഷികേശ്,അമൃത്,വൈഷ്ണവ്,സുരേഷ് എന്നീ പുതുമുഖതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന " ഡിജിറ്റൽ വില്ലേജ് "എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് ഹരി എസ് ആർ സംഗീതം പകർന്ന്ഐ ഷാൻ ദേവ് ആലപിച്ച "പേനയൊന്നു എടുത്തവൻ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
https://youtu.be/W9SXpcW08Ho
ആഗസ്റ്റ് പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽആഷിക്മുരളി,അഭിന,പ്രജിത,അഞ്ജിത,ശുഭകാഞ്ഞങ്ങാട്,ഇന്ദിര,ശ്രിജന്യ,സുരേഷ് ബാബു, ജസ്റ്റിൻ കണ്ണൂർ, കൃഷ്ണൻനെടുമങ്ങാട്, നിഷാൻ,എം സി മോഹനൻ, ഹരീഷ്നീ ലേശ്വരം, മണി ബാബു,രാജേന്ദ്രൻ, നിവിൻ,എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ കാസറഗോഡ് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി,ആഷിക് മുരളി എന്നിവർചേർന്ന്നിർമ്മിക്കുന്ന"ഡിജിറ്റൽ വില്ലേജ് " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു.സുധീഷ്മറുതളം,മനുമഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഹരിഎസ് ആർ സംഗീതം പകരുന്നു.പ്രൊജക്റ്റ് ഡിസൈനർ-പ്രവീൺ ബി മേനാൻ,എഡിറ്റിങ്ങ്-മനു ഷാജു,വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാസംവിധാനംജോജോആന്റണി,ചീഫ് അസോസിയേറ്റ്ഡയറക്ടർ-ഉണ്ണി സി,അസോസിയേറ്റ്ഡയക്ടർജിജേഷ്ഭാസ്കർ,സൗണ്ട് ഡിസൈനർ-അരുൺ ,രാമവർമ്മ,ചമയം-ജിതേഷ് പൊയ്യ,സ്റ്റിൽസ്-നിദാദ് കെ എൻ, ഡിസൈൻ-യെല്ലോ ടൂത്ത്,ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ-ജോൺസൺകാസറഗോഡ്.പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,പി ആർ ഒ- എ എസ് ദിനേശ്.
No comments: