" മൈൻഡ് പവർ മണിക്കുട്ടൻ " തുടങ്ങി.


 


" മൈൻഡ് പവർ മണിക്കുട്ടൻ " തുടങ്ങി.


മലയാളികളുടെ പ്രിയ താരം  സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കിവിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന" മൈൻഡ്പവർ മണിക്കുട്ടൻ " എന്ന ചിത്രത്തിന്റെ  പൂജ,സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു.തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന സൗഹൃദ കൂട്ടായ്മയിൽ ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു.


വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്,സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടൈനർ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതവും  പശ്ചാത്തല സംഗീതവും  ഗോപി സുന്ദർ നിർവ്വഹിക്കുന്നു.




തിരക്കഥ-ജിനീഷ്- വിഷ്ണു,ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, കലാ സംവിധാനം- കോയാസ്,അസ്സോസ്സിയേറ്റ് ഡയറക്ടർ-മനേഷ് ഭാർഗവൻ, പ്രൊജക്ട് ഡിസൈനർ-ശശി  പൊതുവാൾ, നിർമ്മാണ നിർവ്വഹണം-വിനോദ് പറവൂർ,സ്റ്റിൽസ്-കാഞ്ചൻ,പബ്ലിസിറ്റി   ഡിസൈൻ-മനോജ് ഡാവിഞ്ചി .


പി ആർ ഒ:എ എസ് ദിനേശ്,

പി. ശിവപ്രസാദ് .

സുനിത സുനിൽ. 

No comments:

Powered by Blogger.