'വൃഷഭ' വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു.
'വൃഷഭ' വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു.
മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ എസ് ഖാന്റെയും ഷാനയ കപൂറിന്റെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തർലോ എത്തുന്നു.
നിരവധി ഹോളിവുഡ് സിനിമകൾ നിർമ്മിക്കുകയും സഹനിർമ്മാതാവ് ചെയ്യുകയും ചെയ്തിട്ടുള്ള നിക്ക് തർലോ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. അക്കാദമി അവാർഡ് നേടിയ മൂൺലൈറ്റ് (2016), ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസോറി (2017) എന്നീ സിനിമകൾക്ക് പുരസ്‌കാരം നേടി.
നിക്ക് തർലോ എത്തുന്നതോടുകൂടി ഹോളിവുഡ് സിനിമയുടെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമായി വൃഷഭ വളരുന്നു. ചിത്രത്തിന്റെ വമ്പൻ സ്കെയിലിലുള്ള നിർമാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിർമാതാക്കൾ പങ്കുവെച്ചിരുന്നു. സെറ്റിന്റെ മോഡലും ടെക്നിക്കൽ വിഷയത്തിൽ അണിയറപ്രവർത്തകരോട് പങ്കുവയ്ക്കുകയും മുഴുവൻ ഷൂട്ടിങ്ങിലും പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചും ക്രൂവിനെ അറിയിച്ചു. ഹോളിവുഡിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ സാധാരണയായി പിന്തുടരുന്ന ഈ ശൈലി ഇന്ത്യയിൽ ആദ്യമായി സ്വീകരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.
നിക് തുർലോയുടെ വാക്കുകൾ "നിക്ക് തർലോ പങ്കുവെച്ചു, "വൃഷഭ എന്റെ ആദ്യ ഇന്ത്യൻ സിനിമയാണ്. ഞാൻ വളരെ ആവേശത്തിലാണ്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ ക്രിയേറ്റിവ് സൈഡ് ഉൾപ്പെടെയുള്ള ഫിലിം മേക്കിംഗിന്റെ വ്യത്യസ്ത വശങ്ങൾ ഞാൻ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയിൽ പ്രവർത്തിക്കുന്ന എന്റെ ആദ്യ അനുഭവം കൂടിയായതുകൊണ്ട് തന്നെ ഞാൻ ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാൻ എന്തെങ്കിലും തരുന്നു, വൃഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
നിർമ്മാതാവ് വിശാൽ ഗുർനാനിയുടെ വാക്കുകൾ, “നിക്ക് തർലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോൾ ഞങ്ങളുടെ സിനിമ നിർമ്മിക്കപ്പെടുന്ന സ്കെയിൽ നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ് ഹോളിവുഡ് സിനിമകൾക്ക് തുല്യമായി നിർമ്മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്."
ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി
No comments: