കാഴ്ചയുടെ വൈവിധ്യങ്ങളൊരുക്കിയ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരശീല വീണു.
കാഴ്ചയുടെ വൈവിധ്യങ്ങളൊരുക്കിയ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരശീല വീണു.
ഐഡിഎസ്എഫ്എഫ്‌കെയുടെ സമാപന ചടങ്ങ് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സമാപന ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ആന്റണി രാജു, ശ് വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചിത്രമായ 'സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍' മുതൽ വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 44 രാജ്യങ്ങളില്‍ നിന്നായി നവാഗതര്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ അതിശക്തമായകാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കിയത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്‌സ്' ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍നേടിയചിത്രങ്ങള്‍ക്കൊപ്പം 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും വേദിയായി. നൂതനസങ്കേതങ്ങളുടേയും ആശയവിസ്‌ഫോടനങ്ങളുടേയും ക്രിയാത്മക പ്രതിഫലനമായ മേളയില്‍ 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ചലച്ചിത്ര വിദ്യാര്‍ത്ഥികളുടേയുംആസ്വാദകരുടേയും പഠന കളരികൂടിയായ മേളയില്‍ കൈരളി,ശ്രീ,നിളഎന്നീതിയേറ്ററുകളിലായി ആയിരത്തി അഞ്ഞൂറോളം പേർ മേളയുടെ ഭാഗമായി
ഡോക്യുമെന്ററിയിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടുന്ന ദീപ ധന്‍രാജ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലെ പ്രമുഖരുടെ സാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കി.
ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം വിഭാഗങ്ങൾക്കും ലോങ്ങ് ഡോക്യുമെന്ററി സംയോജനത്തിനും ഏർപ്പെടുത്തിയ അവാർഡുകൾ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ദീപ ധൻരാജിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
മികച്ച ലോങ്ങ് ഡോക്യുമെന്ററിയായി നൗഷീൻ ഖാൻ സംവിധാനം ചെയ്ത 'ലാൻഡ് ഓഫ് മൈ ഡ്രീംസ്' തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. .
രണ്ടാമത്തെ മികച്ച ലോങ്ങ് ഡോക്യുമെന്ററിക്കുള്ള അവാർഡിന് പ്രതീക് ശേഖർ സംവിധാനം ചെയ്ത 'ചർദി കാല- ആൻ ഓട് ടു റെസിലിയൻസ്' അർഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി.
ലോങ്ങ് ഡോക്യുമെന്ററിയിലെ മികച്ച ചിത്രസംയോജനത്തിന് പങ്കജ് ഋഷികുമാർ തന്റെ പിതാവിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ കുമാർ ടാക്കീസ് പുരസ്‌കാരം അർബാബ് അഹമ്മദിൻ്റെ 'ഇൻസൈഡ്സ് ആൻഡ് ഔട്ട്സൈഡ്സ്' നേടി. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ഈ വിഭാഗത്തിൽ ദിവ്യ ഖർനാരെ സംവിധാനം ചെയ്ത '15 സെക്കൻഡ്‌സ് എ ലൈഫ് ടൈം' ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹമായി.
മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ഗുർലീൻ ഗ്രേവാൾ സംവിധാനം ചെയ്ത 'സംവേർ നിയർ ആൻഡ് ഫാർ' തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആയിരുന്നു പുരസ്‌കാരം.
രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്ക് ഉള്ള പുരസ്‌കാരത്തിന് അർഹമായത് സിദ്ധാന്ത് സറിൻ്റെ 'മം' ആണ്. പ്രശസ്തിപത്രവും അമ്പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
-ഈ വിഭാഗത്തിൽ വിഷ്ണുരാജ് പി യുടെ 'ദി സോയിൽ', ലൂർദ്സ് എം സുപ്രിയയുടെ 'വാട്ട് ഡു ഐ ടു ആഫ്റ്റർ യു' എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
മികച്ച ഷോർട്ട് ഫിക്ഷൻ ആയി ഗൗരവ് പുരി സംവിധാനം ചെയ്ത 'എ ഫ്‌ളവർ ഇൻ എ ഫോഗ് ലൈറ്റ്', തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ഈ വിഭാഗത്തിലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം താരിഖ് അഹമ്മദ് സംവിധാനം ചെയ്ത 'വെൻ ഐ ലുക്ക് അറ്റ് ദി ഹൊറൈസൺ' നേടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്‌കാരം.
കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമിച്ച ചിത്രങ്ങൾ മത്സരിക്കുന്ന ക്യാമ്പസ് ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത 1 സാമുവേൽ 17 തിരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
No comments: