സിനിമ പ്രേക്ഷക കൂട്ടായ്മ നാലാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന് .
പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും, സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു.
സിനിമയുടെ വിവിധമേഖലകളിൽ ലാലു അലക്സ്നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും .സ്വഭാവവേഷങ്ങൾ , ഹാസ്യ - വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ് , സെൻ ലാലു അലക്സ് , സിയ ലാലു അലക്സ് എന്നിവർ മക്കളാണ് .
എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത 1978 ജനുവരി 20ന് റിലീസ് ചെയ്ത " ഈ ഗാനം മറക്കുമോ " എന്ന സിനിമയിൽ സഹനടനായി വിക്രമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങേറ്റം നടത്തി.അഞ്ച് തമിഴ് സിനിമകളിലും ( വാലിബമെ വാ വാ , ജീവ , എയർപോർട്ട് , ബിമാ, സാന്റൽ ) അദ്ദേഹം അഭിനയിച്ചു.
2004ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും (മഞ്ഞുപോലൊരു പെൺക്കുട്ടി ) ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്സ്, ഏഷ്യാനെറ്റ് , അമൃത ,മാതൃഭൂമി , കല അബുദാബിയുടെ കലാരത്നം , സൗദി അറേബ്യയിലെ എറണാകുളം പ്രവാസി അസോസിയേഷൻ നൽകിയ അഭിനയ കീർത്തി പുരസ്കാരവും അദ്ദേഹം നേടി.
മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020),സംവിധായകൻബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് അവർ അറിയിച്ചു.
സലിം പി. ചാക്കോ
( സെക്രട്ടറി )
8547716844
24 - 8 - 2023
No comments: