സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണ് " സമാറ " . റഹ്മാന്റെ മികച്ച അഭിനയം .
Director : Charles Joseph
Genre : Science Thriller
Platform : Theatre.
Language : Malayalam
Time : 119 minutes .
Rating : 3.5 / 5 .
Saleem P.Chacko.
cpK desK .
റഹ്മാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം " സമാറ" നവാഗത സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്നു.കശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ത്രില്ലറാണിത്.
മലയാള സിനിമയിൽ ഇതുവരെ പറയാത്ത പ്രമേയമാണ് ഈ ചിത്രത്തിന്റേത് . ഹിമാലയൻ താഴ് വരയിൽ നടക്കുന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ ആന്റണി ( റഹ്മാൻ ) യുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നു. ഒരു കുറ്റാനേഷ്വണ ചിത്രമായ ഈ സിനിമയെ ഒരു സയൻസ് ഫിക്ഷൻ ഘടകങ്ങളിൽ കൂടി അവതരിപ്പിച്ചിരിക്കുന്നു. വളരെ ശ്രദ്ധേയമായ പ്രമേയമാണ് "സമാറ" പറയുന്നത്.
ഗോവിന്ദ് കൃഷ്ണ , ബിനോജ് വില്യ , രാഹുൽ മാധവ് , ഭരത് , ബോളിവുഡ് താരം മിർ സർവാർ , സജ്ജന ദീപു , വിവിയ ശാന്ത് ,സോനാലി സുദൻ , വീർ ആര്യൻ ,നീത് ചൗധരി , ഡിനേഷ് ലാംബ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ,കലാ സംവിധാനംരഞ്ജിത്ത്കോത്താരി, പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം.:മരിയസിനുതുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
കുളു - മണാലിയിലെ മനോഹരമായ കാഴ്ചകൾ ഒപ്പിയെടുക്കാൻ സിനു സിദ്ധാർത്ഥിന് കഴിഞ്ഞു. നാല് വർഷത്തെ ഇടവേളയ്ക്ക് മലയാളത്തിൽ തിരികെ എത്തിയ റഹ്മാൻ ആന്റണിയായി മിന്നി . വ്യത്യസ്ത മേക്കേവറിൽ എത്തിയ ബിനോജ് വില്ലയും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്. വിനോദ് കാശിയുടെ ആക്ഷൻ കോറിയോഗ്രാഫി ഇടിവെട്ട്.
No comments: