പതിനൊന്ന് വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും.



പതിനൊന്ന് വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും  നിഷാനും. 


മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.ശ്യാമപ്രസാദിൻ്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്.ആ സിനിമയിൽ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു.നിഷാൻ.


മലയാളിയായിരുന്നില്ല നിഷാൻ നിഷാനും ആസിഫ് അലിക്കും ഋതു ഏറെ ഖ്യാതി നേടിക്കൊടുത്തു.രണ്ടു പേർക്കും അവസരങ്ങൾ പിന്നീട് ഏറെ കടന്നു വന്നു.ആസിഫ് അലി പിന്നീട് ഏറെമുന്നിലെത്തി.അന്യഭാഷക്കാരനല്ലായെന്നതാകാം നിഷാൻ മലയാളത്തിൽ നിന്നും അകന്നുവെങ്കിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ നിഷാൻ്റെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്.ഋതുവിലെ സഹപ്രവർത്തകനായ നിഷാ നൊപ്പം നീണ്ട പതിനൊന്നു വർഷത്തിനു ശേഷം ആസിഫ് അലിക്ക് ഇപ്പോൾ ഒരു ചിത്രത്തിൽ അഭിനയിക്കാനവസരം ലഭിച്ചു. ദിൻ ജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന "കിഷ്ക്കിന്ധാകാണ്ഡം " എന്ന ചിത്രത്തിലാണിത്.


ഈ ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രമാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം നിഷാ സെവീണ്ടും മലയാള സിനിമാപ്രേക്ഷകർക്കിടയിൽ വീണ്ടും ശക്തമായ കടന്നു വരുവാനുള്ള സാന്നിദ്ധ്വത്തിന

വഴിയൊരുക്കുന്നതാണ്.ചേർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.ഏറെ ഇടവേളക്ക് ശേഷം പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടൽ ഇരുവർക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ഗാഢാലിംഗനം ചെയ്ത് അവരുടെ സന്തോഷം പങ്കിട്ടു.


അപർണ്ണ ബാലമുരളി, വിജയരാഘവൻ ജഗദീഷ്, നിഴൽകൾ രവി, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷമണിയുന്നു.തിരക്കഥ - ഛായാഗ്രഹണം -രാഹുൽ രമേശ്. എഡിറ്റിംഗ്‌ - സൂരജ്.ഈഎസ്. കലാസംവിധാനം - സജീഷ് താമരശ്ശേരി.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ കാക്കാസ്റ്റോറീസ്.പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്കുട്ടി വ്സ്- നോബിൾ ജേക്കബ്, ഏറ്റുമാന്നുർ, ഗോകുലൻപിലാശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻഗുഡ് വിൽ എൻ്റെർടെൻ മെൻറ്റിന്റെ ബാനറിൽ ജോബിജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ' ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർ ക്കണ്ഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - ബിജിത്ത് ധർമ്മടം.

No comments:

Powered by Blogger.