മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം ജയകൃഷ്ണൻ ഓമല്ലൂരിന്.
മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം ജയകൃഷ്ണൻ ഓമല്ലൂരിന്.
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം ദേശാഭിമാനി ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ ജയകൃഷ്ണൻ ഓമല്ലൂരിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.
കഴിഞ്ഞ വർഷം " ദി ന്യൂ ഇന്ത്യൻഏക്സ്പ്രസിലെ " ഫോട്ടോഗ്രാഫർ ഷാജി വെട്ടിപ്രത്തിനായിരുന്നു പുരസ്കാരം നൽകിയത് . ആഗസ്റ്റ് 22ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.
No comments: