'ആരും കാണാ കായൽ കുയിലേ...', റോംകോം ജോണറിലെത്തുന്ന 'റാണി ചിത്തിര മാർത്താണ്ഡ'യിലെ പ്രണയാർദ്രമായ ഗാനം
'ആരും കാണാ കായൽ കുയിലേ...', റോംകോം ജോണറിലെത്തുന്ന 'റാണി ചിത്തിര മാർത്താണ്ഡ'യിലെ പ്രണയാർദ്രമായ ഗാനം
https://youtu.be/joWSWBfCpk4
റൊമാന്‍റിക് കോമഡി ജോണറിൽ റിലീസിനൊരുങ്ങുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ'യിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടേയും പ്രണയപൂർവ്വമുള്ള നിമിഷങ്ങളാണ് 'ആരും കാണാ കായൽ കുയിലേ...' എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ കാണിച്ചിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും മനസ്സിൽ കയറുന്ന വരികളും ഈണവും ആലാപനവുമാണ് ഗാനത്തിന്‍റേത്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായക് ശശികുമാർ രചന നിർവ്വഹിച്ച് മനോജ് ജോർജ് സംഗീതം നൽകി ഹരിശങ്കർ ആലപിച്ചിരിക്കുന്നതാണ് ഈ ഗാനം. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് സിനിമയുടെ പ്രമേയം. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് 'റാണി ചിത്തിര മാർത്താണ്ഡ' പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.
സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗണ്സ്മെന്‍റ് ടീസറും ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.
എഡിറ്റർ ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, കലാസംവിധാനം ഔസേഫ് ജോൺ, കോസ്റ്റ്യൂം ലേഖ മോഹൻ, ഗാനരചന വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ തൻസിൻ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, സ്റ്റിൽസ് ഷെബീർ ടികെ, ഡിസൈൻസ് യെല്ലോടൂത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
No comments: