ഒരു സിനിമയിൽ അഞ്ച് പ്രൊഡക്ഷൻ കൺട്രോളർമാർ.
ഒരു സിനിമയിൽ അഞ്ച് പ്രൊഡക്ഷൻ കൺട്രോളർമാർ.
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ റിട്ട : എസ് ഐ എന്ന സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ, സുധൻ രാജ്, സുനിൽ പേട്ട,സജി കുണ്ടറ, രാജേഷ് ഏലൂർ എന്നീ അഞ്ചു പേരാണുള്ളത്.ഈ അഞ്ചുപേരിൽ പ്രൊഡക്ഷൻ രംഗത്ത് ഏറ്റവും സീനിയറായ ഒരാൾ സുനിൽ പേട്ടയാണ്.
എ ഡി 1877സെൻസ് ലോഞ്ച് എന്നീ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ.കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്,സുധീർ കരമന, പ്രേംകുമാർ, അസീസ് നെടുമങ്ങാട്, വിയാൻ, അനുമോൾ,പൗളി വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനൂപ് സത്യനാണ്.
മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഇപ്പോൾ നിർമ്മാതാവും നടനും കൂടിയാണ്. കലാഭവൻ ഷാജോൺ നായകനാകുന്ന സിനിമയിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ബാദുഷ അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസർ, പ്രൊഡക്ഷൻ കൺട്രോളർ എന്നീ തിരക്കുകൾക്കിടയിലാണ് ബാദുഷ സി ഐ ഡി യിൽ അഭിനയിക്കാനെത്തി യത്.
പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്യുമ്പോൾ തന്നെ നിർമ്മാതാവും നടനും സംവിധായാകനുമായി മറിയ കലാകാരനാണ് സുധൻ രാജ്. ഈ സിനിമയിൽ സുധൻ രാജിന് ഡബിൾ റോളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിൽക്കുമ്പോൾ തന്നെ നല്ലൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ടയാണ്. ഒരുപിടി സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള സജി കുണ്ടറയും രാജേഷ് ഏലൂരും സുനിൽ പേട്ട യോടൊപ്പം സി ഐ ഡി യിൽ വർക്ക് ചെയ്യുന്നുണ്ട്.ചെറിയൊരു ഇടവേളക്ക് ശേഷം സുനിൽ പെട്ട പ്രൊഡക്ഷൻ കൺട്രോളറായി വർക്ക് ചെയ്യുന്ന സിനിമയാണ് സിഐഡി രാമചന്ദ്രൻ റിട്ട: എസ് ഐ. ഇതിന്റെ തുടർച്ചയായി രണ്ട് സിനിമകൾ കൂടി സുനിൽ പേട്ടയെത്തേടി എത്തിയിരിക്കുന്നു.
No comments: