ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയുടെ മകൻ ജേസൻ സഞ്ജയ് വിജയ് സംവിധായകനാകുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയുടെ മകൻ ജേസൻ സഞ്ജയ് വിജയ് സംവിധായകനാകുന്നു
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരന്റെ ഓരോ വരവും രാജകീയമാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസിൻറെ ലൈനപ്പ് ആരെയും ഞെട്ടിക്കുന്നതാണ്. പ്രേക്ഷകർക്കായി നോൺ സ്റ്റോപ്പ് എന്റർടെയിനർ സമ്മാനിക്കുക എന്നതാണ് ലൈക്ക പ്രൊഡക്ഷൻസ് എപ്പോഴും മുന്നോട്ട് വെക്കുന്ന ആശയം.
പുതിയ യുവാക്കളായ സംവിധായകരെ മുന്നോട്ട് കൊണ്ടുവരുകയും പ്രൊമോട്ട് ചെയ്യുന്നതിലും എപ്പോഴും മുന്നിട്ട് നിൽക്കുന്ന ലൈക്ക പ്രൊഡക്ഷൻസ് ഇപ്പോഴിതാ ഏറ്റവും പുതിയ പ്രോജക്ട് പുറത്തുവിടുകയാണ്. ജേസൻ സഞ്ജയ് വിജയ് ചിത്രം സംവിധാനം ചെയ്യും.
ലൈക്ക പ്രൊഡക്ഷൻസ് നിർമാതാവ് എ. സുബാസ്കരന്റെ വാക്കുകൾ ഇങ്ങനെ "ലൈക്ക പ്രൊഡക്ഷൻസ് എപ്പോഴും പുതിയ യുവാക്കളായ സിനിമ മോഹികളെ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ട് ഇറങ്ങാറുണ്ട്. ഞങ്ങളുടെ അടുത്ത ചിത്രം ജേസൻ ജോസഫ് വിജയ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. വ്യത്യസ്തമായ കഥയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ലണ്ടനിൽ BA സ്‌ക്രീൻ റൈറ്റിങ്ങ് പഠിച്ച ജേസൻ ടോറോന്റോ ഫിലിം സ്‌കൂളിൽ ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സും ചെയ്തു. സിനിമയെക്കുറിച്ച് മുഴുവൻ ഗ്രാഹ്യവും ജേസനുണ്ട്. എല്ലാ സിനിമ സംവിധായകർക്കും അത് ഉണ്ടാവണം. ഞങ്ങൾ ജേസനുമായുള്ള മനോഹരമായ വർക്കിങ്ങ് നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. ചിത്രത്തിൽ പുതുമുഖ താരങ്ങൾ അണിനിരക്കും. മുൻനിര അണിയറപ്രവർത്തകരുമായി സംസാരിക്കുകയാണ് ഞങ്ങൾ".
സംവിധായകൻ ജേസൻ സഞ്ജയ് വിജയ് യുടെ വാക്കുകൾ ഇങ്ങനെ "ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്ന് എന്റെ ആദ്യ സിനിമ ചെയ്യുന്നത് ഭാഗ്യമായി കാണുന്നു. ഒരുപാട് പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ലൈക്ക പ്രൊഡക്ഷൻസിന് എന്റെ തിരക്കഥ ഇഷ്ടപ്പെടുകയും ചിത്രത്തിന് എനിക്കായി മുഴുവൻ സ്വാതന്ത്ര്യവും തന്നു. സുബാസ്കരൻ സാറിനോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. സംവിധായകൻ ആകണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് തമിഴ് കുമരൻ സാറിനോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു." പി ആർ ഒ - ശബരി
No comments: