ഓണം ഫീലിൽ ഹിറ്റായി ‘അമ്പലപ്പൊയ്ക .... "


ഓണം ഫീലിൽ ഹിറ്റായി ‘അമ്പലപ്പൊയ്ക .... "



എല്ലാ ഓണക്കാലത്തും ഓർമ്മകളും പ്രണയവും ഇടകലർത്തി ഗൃഹാതുരത തുളുമ്പുന്ന ഗാനങ്ങൾ  ഇറങ്ങാറുണ്ട്. ‘മുടിപ്പൂക്കളും’, പാതിരാമയക്കത്തിലും’, ‘ദൂരെയാണ് കേരളവും’ ഒക്കെ മലയാളിക്ക് സമ്മാനിച്ചത് ഓണക്കാലങ്ങളാണ്. അത്തരത്തിൽ ഈ ഓണത്തിന് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവർന്ന്  മുന്നേറുകയാണ് ‘അമ്പലയപ്പൊയ്കയിൽ പോവാം അന്തിയാവട്ടെ’ എന്ന മനോഹരഗാനം. ഈ ഓണത്തിന് റിലീസാവുന്ന ‘അച്ഛനൊരു വാഴവെച്ചു’ എന്ന ഫാമിലി ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ യായി  ഇറങ്ങിയ ഈ ഗാനം റസീന റാസിയ ആണ്സംവിധാനം ചെയ്തിട്ടുള്ളത്.



https://youtu.be/ivL0DT-8C7E



നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന " അച്ഛനൊരു വാഴ വെച്ചു" എന്ന് ചിത്രം ഓണനാളിൽ ആഗസ്റ്റ് 26-ന് ഇ ഫോർ എന്റർടൈൻമെന്റ്പ്രദർശനത്തിനെത്തിക്കുന്നു. മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ,സോഹൻ സീനുലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ്  പ്രമുഖ താരങ്ങൾ.


ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് "അച്ഛനൊരു വാഴ വെച്ചു".സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറായ 'അച്ഛനൊരു വാഴ വെച്ചു " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെ ജയകുമാർ, സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.എഡിറ്റർ-വി സാജൻ.പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,പി ആർ ഒ-എ എസ്.ദിനേശ്.

No comments:

Powered by Blogger.