പി ടി ചന്ദ്രൻ സംവിധാനം ചെയ്യുന്ന " ചിലർ അങ്ങനെയാണ് " എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


 

പി ടി ചന്ദ്രൻ സംവിധാനം ചെയ്യുന്ന " ചിലർ അങ്ങനെയാണ് " എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


ന്യൂ ആർട്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "ചിലർ അങ്ങനെയാണ് ' എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു.ചലച്ചിത്ര .സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു.. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിലെ നായകനായ ദേവൻ തൊഴിൽ രഹിതനായ ചെറുപ്പക്കാരനാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടു കൂടി ഒരു ജോലിക്കായി മുട്ടാത്ത വാതിലുകളില്ല.... ആയിടക്കാണ് പഴയ കൂട്ടുകാരനായ സുഷമ നെ വർഷങ്ങൾക്ക് ശേഷം ദേവൻ കണ്ടുമുട്ടുന്നത്. പഴയ സുഷമൻ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ മുതലാളിയാണെന്നും സുഷമൻ ദേവനോട് പറഞ്ഞത് കേട്ടപ്പോൾ താൻ രക്ഷപ്പെട്ടെന്ന് ദേവൻ മനസ്സിൽ കരുതി... ദേവൻ്റെ വീട്ടിൽ കൊണ്ടുപോയി ഗംഭീര സൽക്കാരം തന്നെ സുഷമന് ദേവൻ നൽകി.''. തനിക്കൊരു ജോലി നൽകണമെന്ന് ദേവൻ സുഷമനോട് പറഞ്ഞു: ആ സമയം സുഷമൻ ആ രഹസ്യം ദേവനോട് പറഞ്ഞു. ഇതു കേട്ട ദേവന് തല കറങ്ങുന്നതായി തോന്നി... :നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും മാധവൻ കൊല്ലമ്പാറ തയ്യാറാക്കിയിരിക്കുന്നു."നാലും ആറും പത്ത് ", "നീ" എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ: അഭിജിത്ത്. ഗാനരചന രാഘവൻ കക്കാട്ട്.സംഗീതം:: ഉണ്ണി വീണാലയം.ഗായകർ: ഉണ്ണി മേനോൻ, ശില്പ. ചമയം: റഷീദ് കോഴിക്കോട്.പ്രൊ. കൺട്രോളർ: ഹരി വെഞ്ഞാറമൂട്. അസോ. ഡയറക്ടർ: സന്ദീപ് അജിത്കുമാർ. സംവിധാന സഹായി: സുരേഷ് പനങ്ങാട്. ഫിനാൻസ് കൺട്രോളർ: സുമ. കോസ്റ്റ്യുംസ്.. ബിനു പുളിയറക്കോണം. സാങ്കേതിക സഹായം: രമേശൻ കരിവെള്ളൂർ, സുനിൽ ചെമ്പ്ര കാനം, പി.ആർ.ഓ.എം.കെ  .ഷെജിൻ.


ഒക്ടോബർ അവസാന വാരം കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരണമാരംഭിക്കുന്നു.

No comments:

Powered by Blogger.