പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ച് " ജയിലർ " . നെൽസന്റെ ശക്തമായ തിരിച്ചു വരവ്.
പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ച് " ജയിലർ " . നെൽസന്റെ ശക്തമായ തിരിച്ചു വരവ്.
************************************
Director : Nelson
Genre : Black Comedy action
Platform : Theatre.
Language : Tamil .
Time : 168 minutes 47 Se
Rating : 4.25 / 5 .
Saleem P.Chacko.
cpK desK .
രജനികാന്തിനെ നായകനാക്കി നെൽസൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കോമഡി ആക്ഷൻ ചിത്രമാണ് " ജയിലർ " . സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
കടുവ മുത്തുവേൽ പാണ്ഡ്യനായി രജനികാന്തും ,മാത്യൂ ആയി മോഹൻലാലും , നരസിംഹനായി ശിവരാജ് കുമാറും , മുത്തുവേൽ പാണ്ഡ്യന്റെ ഭാര്യയായി രമ്യകൃഷ്ണനും , മുത്തുവേൽ പാണ്ഡ്യന്റെ മകൻ അർജുനനായി വസന്ത് രവിയും ,അർജുന്റെ ഭാര്യയായി മിർണ്ണ മേനോനും വേഷമിടുന്നു.
തമന്ന ഭാട്ടിയ ,ജാക്കി ഷെറോഫ് ,സുനിൽ , വിനായകൻ, നാഗബാബു , യോഗി ബാബു , ജാഫർ സാദിഖ് ,കിഷോർ , ബില്ലി മുരളി , സുഗതൻ , കരാട്ടെ കാർത്തി , മിഥുൻ അർഷാദ് , ജി. മാരിമുത്തു , നമോ നാരായണ, ഋതിക് , അനന്ത് , ശരവണൻ , അറന്താങ്കി നിഷ , മഹാനദി ശങ്കർ , കലൈ അരശൻ ,ഉദയ് മഹേഷ് , വിടിവി ഗണേഷ് റെഡിൻ കിംഗ്ങ്സിലി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രജനികാന്തിന്റെ 169 - മത് ചിത്രമാണിത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും, ആർ. നിർമ്മൽ എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർസംഗീതവുംനിർവ്വഹിക്കുന്നു.അരുൺരാജ കാമരാജ് , വിഘ്നേഷ് ശിവൻ സൂപ്പർ സുബു എന്നിവർ ഗാനരചനയും ശിൽപ്പറാവു , വിശാൽ മിശ്ര, അനിരുദ്ധ് രവിചന്ദർ , രജനികാന്ത് , ഡി. അനന്തകൃഷ്ണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
225 കോടി മുതൽ മുടക്കുള്ള ചിത്രമാണിത്.കേരളത്തിലെമൂന്നൂറിലധികം തിയേറ്ററുകളിൽ ഈ ചിത്രം ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്തിരിക്കുന്നത്. കൊലമാവ് കോകില ( 2018 ) , ഡോക്ടർ ( 2021 ) ,ബീസ്റ്റ് ( 2022 ) എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തത് നെൽസൺ ആയിരുന്നു.
ക്ലീൻ ഫാമിലി എന്റെർടെയ്നർ ഗണത്തിലുമുള്ളസിനിമയാണിത്.കൈയ്യടക്കമുള്ള തിരക്കഥകൊണ്ടും മേക്കിംഗ് സ്റ്റൈൽ കൊണ്ടും കുടുംബ പ്രേക്ഷകരെപിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞു.
രജനികാന്തിന്റെയും വിനായകന്റെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. കോമഡി രംഗത്ത് യോഗി ബാബു വ്യത്യസ്തയുള്ള അഭിനയം കാഴ്ചവെച്ചു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. ആക്ഷൻകോറിയോഗ്രാഫി ഒരുക്കുന്നതിൽ സ്റ്റണ്ട് ശിവ മികവ് കാട്ടി.എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " ജയിലർ " .
No comments: