പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കൾട്ട് ക്‌ളാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ റിലീസായി .
https://youtu.be/dljEVygvwG8
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കൾട്ട് ക്‌ളാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ റിലീസായി .
സിനിമാലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന പാൻ ഇന്ത്യൻ കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ വമ്പൻ താരങ്ങളാണ് റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോൾ മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. ജവാൻ, പുഷ്പാ തുടങ്ങിയ ചിത്രങ്ങളുടെ ട്രയ്ലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ കട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രയ്ലർ ഇന്ന് മുതൽ തിയേറ്ററുകളിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷണൽ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
No comments: