ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു.
ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു.
ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്ന ചടങ്ങിൽ പ്രിയ താരം ദുൽഖർ സൽമാനെ കാണാൻ തടിച്ചു കൂടിയ ജനാവലി വർണാഭമായ വരവേൽപ്പാണ് കൊത്തയിലെ രാജാവിനും കിംഗ് ഓഫ് കൊത്തക്കും നൽകിയത്. കലാപകാര നൃത്തചുവടുകളും തന്റെ പ്രിയ താരം സൂര്യയുടെ സിനിമയിലെ ഗാനവുമൊക്കെ പാടിയ പാൻ ഇന്ത്യൻ സൂപ്പർ താരം അക്ഷരാർത്ഥത്തിൽ ആരാധകർക്ക് ആഹ്ലാദ നിമിഷങ്ങൾ സമ്മാനിച്ചു. ഇനി കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ്. കിംഗ് ഓഫ് കൊത്തയുടെ ബുക്കിംഗ് ചരിത്രമായി മാറുന്ന കാഴ്ചയാണ് ബുക്ക് മൈ ഷോയിൽ കാണുന്നത്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ് കിംഗ് ഓഫ് കൊത്ത. അന്യഭാഷാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പോലും ആദ്യ ദിനത്തിന്റെ റിപ്പോർട്ടിനു ശേഷമാണ് അഡിഷണൽ ഷോകൾ ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്തക്കു ആദ്യ ദിനങ്ങളിലെ നോർമൽ ഷോകൾ ഹൌസ് ഫുൾ ആയതിനെ തുടർന്ന് രാത്രി അഡിഷണൽ ഷോകൾ പ്രമുഖ തിയേറ്ററുകൾ ചാർട്ടു ചെയ്തു കഴിഞ്ഞു. ഒരു കോടിയിൽ പരം രൂപയുടെ അഡ്വാൻസ് ബുക്കിങ്ങുകൾ റിലീസിന് ദിവസങ്ങൾ ഇനിയും ശേഷിക്കെ നടന്ന ചിത്രത്തിന് ഓഗസ്റ്റ് 24 നു രാവിലെ ഏഴുമണിക്ക് തന്നെ നൂറിൽ പരം ഫാൻസ് ഷോകളുമായി ഹൗസ്ഫുൾ ഷോകൾ ആരംഭിക്കുമ്പോൾ ഇത് ഒരു വർഷത്തിന് ശേഷം ദുൽഖർ സൽമാൻ എന്നെ പ്രേക്ഷക പ്രീതിയുള്ള പാൻ ഇന്ത്യൻ രാജകുമാരന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണെന്നുറപ്പാണ്.
https://fb.watch/mw3TpUVJTo/?mibextid=K8Wfd2
അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
No comments: